അതിരമ്പുഴ: സെന്റ് അലോഷ്യസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമിച്ച കവാടം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഡോ. ജോസഫ് മുണ്ടകത്തിൽ വെഞ്ചരിപ്പ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ് എന്നിവർ പ്രസംഗിച്ചു . മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുൻ അധ്യാപകനുമായ ജെയിംസ് കുര്യൻ, അതിരമ്പുഴ പഞ്ചായത്ത് മെമ്പറും കായിക അധ്യാപകനുമായ ജോഷി ഇലഞ്ഞിയിൽ അധ്യാപകരായ റോജി സി സി , സഞ്ജിത് പി ജോസ്, ഷൈനി ഏബ്രഹാം, ജിഷാമോൾ അലക്സ്, ബിജി സെബാസ്റ്റ്യൻ, റെനു ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഗേറ്റുകളും ഇവയുടെ മധ്യത്തിൽ സ്കൂളിന്റെ മധ്യസ്ഥനായ വിശുദ്ധ അലോഷ്യസിൻ്റെ തിരുസ്വരൂപവും വരുന്ന രീതിയിലാണ് കവാടത്തിൻ്റെ രൂപകല്പന. സ്കൂളിലെ അധ്യാപകനായിരുന്ന ചിറയിൽ (തോംസൺ വില്ല) സി ടി ലൂക്കോസിന്റെ സ്മരണയ്ക്കായി മകൻ ചാർളി ലൂക്കോസാണ് കവാടം സ്പോൺസർ ചെയ്തത്.
Be the first to comment