എൻ.പി.തോമസ് ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് (വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ്) പ്രസിഡൻ്റായി എൻ.പി.തോമസും സെക്രട്ടറിയായി കെ.എസ്. രഘുനാഥൻ നായരും തെരഞ്ഞെടുക്കപ്പെട്ടു.
ഒ.എം. ജോസഫ് (ട്രഷറർ), രാജു താര, ടി.എം. യാക്കൂബ്, ജോസ് പോൾ ജോർജ്, ജി. മനോജ്കുമാർ (വൈസ് പ്രസിഡൻറുമാർ), ജോസഫ് പോൾ, പി.സി.സുരേഷ്, മാത്യു കുര്യൻ, കെ.ജെ. രാജു (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പ്രസിഡൻറ് എൻ.പി. തോമസിൻ്റെ അധ്യക്ഷതയിൽ ദ്വൈവാർഷിക സമ്മേളനം നടന്നു. ജില്ലാ പ്രസിഡൻ്റ് എം.കെ. തോമസ്കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, താലൂക്ക് ഭാരവാഹികളായ സിറിൾ ജി. നരിക്കുഴി, പി.ഡി.ജയിംസ്, മാത്യു വാക്കത്തുമാലി എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*