
കളമശേരിയിലെ കഞ്ചാവ് വേട്ടയിൽ കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്യു പ്രവർത്തകർ ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്നറിയാനാണ് സ്റ്റേഷനിൽ എത്തിയത്.
കെഎസ്യു ബന്ധമുള്ള ആരും കേസിൽ ഇല്ല. തുടരന്വേഷണത്തിൻ്റെ ഭാഗമായി ആരെങ്കിലും പിടിയിലായാൽ അവരെ ന്യായീകരിക്കുയുമില്ല. എസ്.എഫ്.ഐ കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലഹരിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
എവിടെ നിന്നാണ് ലഹരി വരുന്നത് എന്ന് കണ്ടെത്തണം. സര്‍ക്കാരിന്റെ ലഹരി വിരുദ്ധപോരാട്ടത്തിന് കെഎസ്യു ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യു രാഷ്ടീയം കലര്‍ത്തുന്നില്ല. റെയ്ഡിലൂടെ ലഹരി പിടികൂടിയ സര്‍ക്കാരിന്റെ ആര്‍ജവത്തെ അഭിനന്ദിക്കുന്നു.
കണ്ണില്‍ പൊടിയിടാനാകരുത് നടപടി. പരസ്പരം കരിവാരിതേക്കുന്ന സമീപനം അല്ല വേണ്ടത്. കെഎസ്യുക്കാര് ഉണ്ടെങ്കില്‍ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെ. ആരോപണ വിധേയരായവരുടെ കെഎസ്യു ബന്ധം പരിശോധിക്കുമെന്ന് അലോഷ്യസ് പ്രതികരിച്ചു.
അതേസമയം ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികളെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കും. ആദിത്യന്, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
Be the first to comment