ജോയിസ് ആൻഡ്രൂസ് അതിരമ്പുഴ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ്

അതിരമ്പുഴ: അതിരമ്പുഴ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറായി ജോയിസ് ആൻഡ്രൂസ് മൂലേക്കരിയെയും ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാടിയെയും തെരഞ്ഞെടുത്തു. ഷിബു പൊത്തനാംതടം (ട്രഷറർ), പി.എ.ലത്തീഫ്, കെ.ഒ.ഷാജി (വൈസ് പ്രസിഡൻ്റുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.പ്രസിഡൻ്റ് ജോയിസ് ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. വ്യാപാരഭവൻ മന്ദിര നിർമാണത്തിന് നേതൃത്വം നൽകിയ മുൻ ട്രഷറർ അന്തരിച്ച ഫ്രാൻസിസ് ചക്കാലയ്ക്കലിൻ്റെ ഫോട്ടോ ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ അനാഛാദനം ചെയ്തു.
തൊഴിലാളികളുടെയും വ്യാപാരികളുടെയും മക്കളിൽ നിന്നും കഴിഞ്ഞ 10, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചവർക്ക് കാഷ് അവാർഡ് നൽകി. പ്രകാശ് കാരാടി, ജോസ് അഞ്ജലി, പി.എ.ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*