ടാറ്റ ഐപിഎൽ 2022 ലെ ആദ്യ ക്വാളിഫയർ മത്സരം ഇന്ന്

കൊൽക്കത്ത : ഐപിഎൽ പോയിന്റ് പട്ടികയിൽ യഥാക്രമം ആദ്യ രണ്ട് സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും — ഐപിഎൽ 2022 ലെ ക്വാളിഫയർ 1 ൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടുന്നു. ലീഗ് ഘട്ടത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ടാറ്റ ഐപിഎല്ലിന്റെ ഈ സീസണിലെ ഗ്രൂപ്പ് ഘട്ട പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതെത്തിയപ്പോൾ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ടാറ്റ ഐപിഎല്ലിന്റെ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് പതിനാല് മത്സരങ്ങൾ കളിച്ചു,  പത്ത് മത്സരങ്ങൾ വിജയിച്ചു, രാജസ്ഥാൻ റോയൽസും ഈ സീസണിൽ പതിനാല് മത്സരങ്ങൾ കളിച്ചു,  ഒമ്പത് മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞു. മത്സരം ഇന്ത്യൻ സമയം 7:30 PM-ന് ആരംഭിക്കും

Be the first to comment

Leave a Reply

Your email address will not be published.


*