നോർക്ക റൂട്ട്സ് വഴി നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി

തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെൻ്റ് ഏജൻസിയും ഒപ്പിട്ട ട്രിപ്പിൾവിൻ കരാർ പ്രകാരം നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി. ആദ്യബാച്ചിൽ തെരഞ്ഞെടുത്ത 276 നഴ്സുമാരുടെ പട്ടിക www.norkaroots.org വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ജർമൻ ഫെഡറൽ എംപ്ലോയ്‌മെൻ്റ് ഏജൻസിയിലെയും ജർമൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ ഓപ്പറേഷനിലേയും ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയാണ് അഭിമുഖം നടത്തിയത്.13000 ത്തോളം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചിരുന്നത്.
അടുത്ത അഭിമുഖം ഒക്ടോബറിൽ നടത്തുമെന്ന് നോർക്ക സിഇഒ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*