രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു; പാചക വാതക സബ്സിഡി പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ച് കേന്ദ്ര സർക്കാർ. ഇതോടൊപ്പം പാചകവാതകത്തിന് സബ്സിഡി പുന:സ്ഥാപിക്കുകയും ചെയ്തു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയാണ് കുറച്ചത്. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്റററിന് 6 രൂപയുമാണ് എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തിയത് ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകും.  ഒരു വര്‍ഷത്തില്‍ 12  സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക.  നേരത്തെ പലഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് കേന്ദ്രം പുനസ്ഥാപിക്കുന്നതെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആശ്വാസ നടപടികള്‍  സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ കേന്ദ്രം എക്സൈസ് തീരുവ കുറച്ചപ്പോൾ ആനുപാതികമായ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാൻ ധനമന്ത്രി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*