ലൈബ്രേറിയന്‍മാര്‍ക്ക് ക്ഷേമനിധി

ലൈബ്രേറിയന്‍മാര്‍ക്ക് ക്ഷേമനിധി,സാംസ്‌കാരിക ക്ഷേമനിധിയില്‍ അംഗങ്ങളാക്കും.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളിലെയും ലൈബ്രേറിയന്‍മാരെ സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അംഗങ്ങളാക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ഇന്ന് (17.05.2022) തീരുമാനിച്ചു. രണ്ടുപ്രാവശ്യമായി നല്‍കുന്ന അലവന്‍സില്‍നിന്ന് പ്രതിമാസം 50 രൂപ ക്രമത്തില്‍ കുറവ് ചെയ്യുന്ന തുകയാണ് ലൈബ്രേറിയന്‍മാരുടെ ക്ഷേമനിധി വിഹിതമായി അടയ്ക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍മാരെ അംഗങ്ങളാക്കുന്നതിന് എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അറുപത് വയസു കഴിഞ്ഞവര്‍ക്ക് പ്രായപരിധി അനുസരിച്ച് നാലായിരം രൂപവരെ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ഭാരവാഹികളും ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും ചര്‍ച്ച നടത്തി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒന്‍പതിനായിരം ലൈബ്രറികളിലെ ലൈബ്രേറിയന്‍മാര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുമെന്ന് സെക്രട്ടറി വി.കെ. മധു, പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*