സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി 10 രൂപ കുറയ്ക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ കേരളത്തെക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ കേരള സർക്കാർ കൊള്ള നടത്തുകയാണെന്ന് അദ്ദേേഹം‌ ആരോപിച്ചു. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ്, ടാക്സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടത് – സുരേന്ദ്രൻ പറഞ്ഞു. ജനദ്രോഹ നടപടികളിൽ നിന്ന് പിന്മാറി നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*