നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ, സര്‍ക്കാര്‍ ജോലി, വനിതകള്‍ക്ക് 50% സംവരണം; രാഹുലിൻ്റെ പ്രഖ്യാപനം

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന മഹിളാ റാലിയിലായിരുന്നു രാഹുലിൻ്റെ പ്രഖ്യാപനം.

സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അവരുടെ കേസുകളില്‍ വാദം നടത്താനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്കായി സാവിത്രിഭായ് ഫൂലെ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*