ടെക് മേഖല വേഗതയിൽ മുന്നേറികൊണ്ടിരിക്കുകയാണ് അതിനൊപ്പം ലോകം മാറികൊണ്ടിരിക്കുകയാണ്. ഇപ്പോൾ 5ജി വരെയെത്തി നിൽക്കുകയാണ്. 6ജിയിലേക്ക് ലോകം മാറുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ ടെക് ലോകത്തെ ഞെട്ടിച്ച് ആദ്യ 6ജി ഉപകരണം ജപ്പാൻ വികസിപ്പിച്ചിരിക്കുന്നത്.
ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെയാണ് ജപ്പാൻ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാൻ 6ജിക്ക് കഴിയുമെന്നാണ് അവകാശവാദം. ഡോകോമോ, കോർപ്പറേഷൻ, എൻ.ഇ .സി കോർപ്പറേഷൻ, ഫുജിറ്റ്സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികളാണ് 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
6ജി സാങ്കേതികവിദ്യ 5 ജിയേക്കാൾ 20 മടങ്ങ് മികവാണ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ റെയ്ഞ്ച് അടക്കമുള്ള ചില പോരായ്മകൾ 6ജിക്ക് ഉണ്ടെങ്കിലും ഉയർന്ന ഡാറ്റ ട്രാൻസ്മിഷന് പോലെയുള്ളവയ്ക്ക് ഗുണം ചെയ്യുന്നതാണ്. അതേസമയം ഇന്റർനെറ്റ് ഓഫ് തിങ്സ് ആപ്ലിക്കേഷനുകളുടെ വളർച്ചയ്ക്കും വികസനത്തിനും 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പിന് പങ്ക് വഹിക്കാൻ കഴിയും.
Be the first to comment