
ന്യൂഡല്‍ഹി: യുകെയില്‍ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്ന ബാങ്കിന് നല്‍കുന്ന ഫീസ് ഒഴിവാക്കുന്നതിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാനും വേണ്ടിയാണ് ആര്‍ബിഐയുടെ തീരുമാനമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
1991ന് ശേഷം ആദ്യമായാണ് വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണം വലിയ തോതില്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. വിദേശത്തുള്ള സ്വര്‍ണ നിക്ഷേപത്തില്‍ പകുതിയിലധികവും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നത്. മൂന്നില്‍ ഒന്നു മാത്രമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നത്.
Be the first to comment