കുഞ്ചാക്കോ ബോബന്റെ ‘ചാവേർ’; മോഷൻ ടീസർ പുറത്ത്

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ മോഷൻ ടീസർ പുറത്ത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി പെപ്പെ, സജിൻ ഗോപി, മനോജ് കെ.യു, അനുരൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ കാവ്യാ ഫിലിം കമ്പനിയുമായി ചേർന്ന് അരുൺ നാരായണനും വേണു കുന്നപ്പിള്ളിയും നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസിന്റേതാണ് സംഗീതം, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് റോണക്‌സ് സെവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, വിഎഫ്എക്‌സ് എക്‌സല്‍ മീഡിയ. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജിയോ എബ്രഹാം, ബിനു സെബ്യാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ എസ്, അനന്ദു വിജയ്. ഡിസൈന്‍സ് മാക്ഗഫിന്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്, മാര്‍ക്കറ്റിംഗ് സ്‌നേക് പ്ലാന്റ്.

കിടിലൻ ആക്ഷൻ രംഗങ്ങളാണ് ടീസറിലുള്ളത്. ഇതുവരെ കാണാത്ത രീതിയിലുള്ള ചാക്കോച്ചൻ്റെ ആക്ഷൻ രംഗമാണ് ടീസറിലെ ഹൈലൈറ്റ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ അക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ചാവേര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടാകുമെങ്കിലും മുന്‍ ചിത്രങ്ങളുടേതിന് സമാനമായിരിക്കില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ‘ന്നാ താൻ കേസ് കൊടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തീർത്തും വ്യത്യസ്തമായ വേഷപകർച്ചയിലാണ് കുഞ്ചാക്കോ ബോബൻ ചാവേറിൽ എത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*