പിഎം ശ്രീ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ 14, 500 സ്കൂളുകൾ നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സ്കൂളുകളെ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റും. പ്രധാനമന്ത്രി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “ ഇന്ന്, അധ്യാപക ദിനത്തിൽ ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കും “ . – അദ്ദേഹം ട്വീറ്റ് ചെയ്തു.
“ആധുനികവും സമഗ്രവുമായ വിദ്യാഭ്യാസ രീതി ഈ സ്കൂളുകളിൽ ആവിഷ്കരിക്കും. പഠന കേന്ദ്രീകൃതമായ അധ്യാപന രീതിക്ക് ഊന്നൽ നൽകും. അത്യാധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ക്ലാസ് മുറികൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സമീപ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖല മികവുറ്റതായി. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”. – പ്രധാനമന്ത്രി വ്യക്തമാക്കി.
Be the first to comment