ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15-കാരി, പിന്നാലെ ആത്മഹത്യാശ്രമം

കോഴിക്കോട്:  താമരശ്ശേരിയിൽ ആൺസുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ചശേഷം 15 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ സ്കൂൾ  വിദ്യാർഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് ജീവനക്കാരനായ യുവാവും പെൺകുട്ടിയും അടുപ്പത്തിലായിരുന്നു.താമരശ്ശേരി ബസ്റ്റാൻഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ കയറിയ പെൺകുട്ടി പിറകിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും പിന്നാലെ ബാഗിൽനിന്ന് കത്തിയെടുത്ത് ആക്രമിച്ചു എന്നുമാണ് യുവാവിന്റെ മൊഴി. കയ്യിൽ മുറിവേറ്റതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. പിന്നീട് ചോരയൊലിക്കുന്ന കൈകളുമായി ഇയാളെ കണ്ട് മറ്റു ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

ആറുമാസമായി പെൺകുട്ടി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് വീട്ടുകാർ പറഞ്ഞു. 

 

Be the first to comment

Leave a Reply

Your email address will not be published.


*