ക്രിസ്മസ്, പുതുവത്സര തിരക്കിന് പരിഹാരം; കേരളത്തിലേക്ക് 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍

File Pic

മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസം. കിസ്മസ്, പുതുവത്സര സമയത്തെ തിരക്ക് പരിഹരിക്കാന്‍ നടപടിയുമായി ദക്ഷിണ റെയില്‍വേ. കേരളത്തിനായി 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. അവധിക്കാലത്ത് വീട്ടിലെത്താന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ റെയില്‍വേയുടെ നീക്കം വലിയ ആശ്വാസമാണ് നല്‍കുന്നത്. 

എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം, എറണാകുളം ജംഗ്ക്ഷന്‍-വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്‍- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുക. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*