ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു

കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു ഇവര്‍.

പരിശോധനകൾക്കിടെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചെന്ന് കണ്ടെത്തിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി അവിവാഹിതയാണ്. മൊഴി എടുത്ത ശേഷമായിരിക്കും തുടർ നടപടികളെന്ന് പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*