പേപ്പർ ക്യാരി ബാഗിന് 18% ജിഎസ്ടി; വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

കോട്ടയം : പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം വരുന്ന പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടിഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയൽ അധ്യക്ഷത വഹിച്ചു.

സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ അബ്ദുൽ സലീം. എം കെ സുഗതൻ , ക്യാരിബാഗ് മാനുഫാക്ചർഫെഡറേഷൻ സംസ്ഥാന കമ്മിറ്റികമ്മിറ്റി അംഗം ഷാഫി, സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എം കെ ജയകുമാർ. ചിക്കൻ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി അബ്ദുൾ സത്താർ എന്നിവർ പ്രസംഗിച്ചു വ്യാപാരി വ്യവസായി സമിതിജില്ലാ കമ്മിറ്റി ഓഫീസ് അങ്കണമായ സ്റ്റാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന്  രാജേഷ് കെ മേനോൻ, കെവി സെബാസ്റ്റ്യൻ, കെ റ്റി സൈമൺ, അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നല്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*