ഉത്തർപ്രദേശ്: മകളുടെ കല്യാണത്തിന് വേണ്ടി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പൊതുമേഖല ബാങ്കിന്റെ ശാഖയിലെ ലോക്കറിൽ 18 ലക്ഷം രൂപ സൂക്ഷിച്ച അൽക്കാ പഥക്കിന്റെ പണമാണ് നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പണം ലോക്കറിൽ സൂക്ഷിച്ചത്. അടുത്തിടെ ലോക്കർ കരാർ പുതുക്കുന്നതിന് ബാങ്കിൽ വരാൻ പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ അൽക്കയെ വിളിച്ചിരുന്നു. ഇതനുസരിച്ച് ബാങ്കിലെത്തിയ അൽക്ക ലോക്കർ തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്.
മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി വച്ചിരുന്ന പണമാണ് ചിതലരിച്ചത്. ഇത് കണ്ട് ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടി. സംഭവം മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. റിസർവ് ബാങ്കിന്റെ പുതിയ ചട്ടം അനുസരിച്ച് ലോക്കറിൽ പണം സൂക്ഷിക്കാൻ പാടില്ല. സ്വർണാഭരണങ്ങളും രേഖകളും സൂക്ഷിക്കാനാണ് പൊതുവേ ലോക്കർ ഉപയോഗിക്കുന്നത്.
Be the first to comment