ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും; പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾക്ക് ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 30ന് പാദവർഷം അവസാനിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലെയും ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്. ശേഷം പിറ്റേദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ ഇടപാടുകൾ ആരംഭിക്കാൻ സാധിക്കു. അതുകൊണ്ടുതന്നെ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ രാവിലെ വൈകി മാത്രമേ ആരംഭിക്കുകയുള്ളൂ എന്നാണ് ട്രഷറി ഡയറക്ടർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

എല്ലാ ഇടപാടുകാരും ഇക്കാര്യത്തിൽ ട്രഷറി വകുപ്പുമായി സഹകരിക്കണമെന്നും ട്രഷറി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*