ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശിയും ഇടക്കുന്നം മുക്കാലിയിയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ചക്കാലപ്പറമ്പിൽ നിജോ തോമസ് (33), 26-ാം മൈൽ പുൽപ്പാറ പി.പി ബിനു(44) എന്നിവരാണ് മരിച്ചത്.

 ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*