
തിരുവനന്തപുരം: കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസിനും മറ്റു സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം നിർത്തുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. കഴിഞ്ഞ അഞ്ച് മാസമായി പൊലീസ് വാഹനങ്ങൾക്കു ഇന്ധനം നൽകിയ വകയിൽ നാല് ലക്ഷം മുതൽ 20 ലക്ഷം വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്.
സർക്കാർ കരാറുകാരും കോടിക്കണക്കിനു രൂപ പമ്പുകളിൽ കുടിശ്ശിക വരുത്തിയിട്ടുണ്ട്. മാർച്ച് 31 ന് മുൻപ് കുടിശ്ശിക തീർത്തില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ ഇന്ധനവിതരണം പൂർണമായും നിർത്തിവയ്ക്കുമെന്നു ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് അറിയിച്ചു.
Be the first to comment