‘ജീവന്‍ തിരിച്ചുകിട്ടിയ പോലെ’; ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20കാരി ഐശ്വര്യയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പതിനെട്ടാം തീയതി രാവിലെ പതിനൊന്നുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ സമയം മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.പെണ്‍കുട്ടിയെ കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയപ്പോലെയെന്ന് അമ്മ ഷീജ പദ്മ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*