2,000 കോടി രൂപയുടെ ലഹരിമരുന്ന് കള്ളക്കടത്ത്; മുഖ്യസൂത്രധാരൻ തമിഴ് സിനിമാനിർമാതാവ്

ഡൽഹി: ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ഭക്ഷ്യവസ്തുക്കളില്‍ കടത്താൻ ശ്രമിച്ച 50 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻസിബി) ഡൽഹി പൊലീസിന്റെയും സംയുക്ത സംഘം പിടികൂടിയത്. മിക്‌സഡ് ഫുഡ് പൗഡറും തേങ്ങാപാൽപ്പൊടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

ലഹരിമരുന്ന് കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരൻ ഒരു തമിഴ് സിനിമാനിർമാതാവാണെന്ന് എൻസിബി അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 45 തവണ സമാനമായ രീതിയിൽ സ്യൂഡോഫെഡ്രിൻ കയറ്റി അയച്ചതായാണ് റിപ്പോർട്ട്. ഏകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ ആണ് ഇത്തരത്തിൽ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2,000 കോടി രൂപയിലധികം മൂല്യമാണ് സ്യൂഡോഫെഡ്രിന് കണക്കാക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*