2000 രൂപ നോട്ടുകൾ; ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 10 നോട്ട്

പുതിയ 2000 രൂപ നോട്ടുകൾ വിപണിയിൽ ഇറക്കുന്നതിനു മാത്രമാണ് നിലവിൽ നിരോധനമുള്ളത്. ഇപ്പോൾ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. ഈ നോട്ടുകൾ മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയവും അനുവദിച്ചിട്ടുണ്ട്.

കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഏതാണ്ട് നാലര മാസത്തോളം സമയമാണ് ലഭിക്കുക. മേയ് 23 മുതൽ ഇതിനുള്ള ക്രമീകരണം ബാങ്കുകളിൽ ഏർപ്പെടുത്തുമെന്നാണ് അറിയിപ്പ്. അതേസമയം, ഒറ്റത്തവണ പരമാവധി 20,000 രൂപ മാത്രമേ മാറ്റിയെടുക്കാനാകൂ എന്ന പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

2000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്റെ ഉദ്ദേശ്യം, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് വിപണിയിൽ ലഭ്യമായതോടെ പൂർണമായി. ഈ സാഹചര്യത്തിൽ 2000 രൂപ നോട്ടുകളുടെ പ്രിന്റിങ് 2018-19ൽ തന്നെ നിർത്തിയിരുന്നു. ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തിനും ശാഖകളിലെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സം കൂടാതെ തുടരുന്നതിനും, 2023 മേയ് 23 മുതൽ പരമാവധി 20,000 രൂപയുടെ വരെ 2000 രൂപയുടെ നോട്ടുകൾ ഒറ്റത്തവണ ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാം”- റിസർവ് ബാങ്ക് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*