No Picture
Keralam

എകെജി സെൻ്റർ ആക്രമണം; പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്ത് പ്രതിഷേധം. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ആക്രമണത്തിന് പിന്നിയിൽ കോൺഗ്രസാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ വഴിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഫ്ലെക്സുകൾ കീറി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പ്രവർത്തകർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. […]

No Picture
Keralam

എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. കന്റോൺമെന്റ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. നാടൻ പടക്കമാണോ പൊട്ടിയത് എന്ന് പരിശോധിച്ചു വരികയാണ്. രാത്രി 11.30 ഓടെയാണ് സംഭവം. ഒരു വലിയ ശബ്ദം […]

No Picture
District News

ഇടതുസർക്കാർ നടപ്പാക്കുന്നത് രണ്ടു നീതി: ഉമ്മൻ ചാണ്ടി

കോട്ടയം ∙ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തു രണ്ടു നീതിയാണു നടപ്പാക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചുതകർക്കുന്നതു പൊലീസ് നോക്കിനിന്നു. സിപിഎമ്മിന്റെ ഗുണ്ടായിസം പൊലീസ് കണ്ടില്ലെന്നു നടിക്കുന്നു– അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം– പൊലീസ് അതിക്രമത്തിനെതിരെ […]

No Picture
Keralam

ബഫർ സോൺ; നിയമനിർമാണത്തിന് സാധ്യത തേടി കേരളം

ബഫർ സോൺ വിഷയത്തിൽ നിയമനിർമാണത്തിന് സാധ്യത തേടി കേരളം. സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി എ ജിയോട് നിർദേശിച്ചു. ബഫർ സോണിൽ സുപ്രിംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാനാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനമായിരിക്കുന്നത്. ബഫ‌ർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രിംകോടതി […]

No Picture
India

ഏക്നാഥ് ഷിന്‍ഡെയെയും ഫഡ്‌നാവിസിനെനെയും അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഏക്നാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നല്ല സേവനം കാഴ്ച വെക്കാന്‍ കഴിയട്ടെയെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്ന് രാത്രി 7.30 നാണ് […]

No Picture
Sports

ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ കനത്ത മഴ; സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു

ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കനത്ത മഴയെ. മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതിനിടെ മഴയിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. കാറ്റിൽ ഡഗൗട്ടിൻ്റെ ഒരു ഭാഗം തകർന്നു എന്നും ചില റിപ്പോർട്ടുകളുണ്ട്.  രണ്ടാം ദിനം 3 വിക്കറ്റ് […]

No Picture
Health

സംസ്ഥാനത്തെ മഴ, ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന […]

No Picture
India

ഉദ്ധവ് താക്കറെ രാജിവച്ചു

മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. തൻ്റെ ഫേസ്ബുക്ക് പേജിൽ, ലൈവിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തൻ്റെ എംഎൽസി അംഗത്വവും അദ്ദേഹം രാജിവച്ചു. താക്കറെ കുടുംബത്തിൽ നിന്ന് സർക്കാരിൻ്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ […]

No Picture
Movies

തെന്നിന്ത്യൻ സിനിമയിൽ ഇതാദ്യം; ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യക്ക് ക്ഷണം

ലോകത്തെതന്നെ ഏറ്റവും വലിയ പുരസ്കാരം എന്ന് ചോദിച്ചാൽ ഓസ്കർ എന്ന് പറയുന്നവരാണ് മിക്കവരും. എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കർ കൈയിലേറ്റുവാങ്ങി ഇന്ത്യയുടേയും കേരളത്തിന്റെയും യശസ്സുയർത്തി. ഇപ്പോഴിതാ തെന്നിന്ത്യക്ക് അഭിമാനിക്കാവുന്ന മറ്റൊരു വാർത്ത ഓസ്കാറിന്റെ പിന്നണിയിൽ നിന്ന് വന്നിരിക്കുന്നു. ഓസ്കർ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ […]

No Picture
Sports

ഓയിന്‍ മോര്‍ഗന്‍ വിരമിച്ചു. ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍

ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഏകദിന ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ താരം മോശം ഫോമും ഫിറ്റ്നെസും കാരണമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാനമായി നെതര്‍ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് അവസാനമായി കളിച്ചത്. എന്നാല്‍ 2 മത്സരങ്ങളില്‍ സംപൂജ്യനായി പുറത്താവുകയായിരുന്നു. മൂന്നാം മത്സരത്തില്‍ പരിക്കേറ്റതിനാല്‍ കളിക്കാനായില്ലാ. ഇംഗ്ലണ്ടിനായി […]