No Picture
Sports

വനിതാ ടി20: പാകിസ്ഥാനെ തകർത്ത് ഇന്ത്യ; സ്മൃതി മന്ദാനയ്ക്ക് അർധ സെഞ്ചുറി

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍  പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ സ്മൃതി മന്ഥാനയുടെ (42 പന്തില്‍ പുറത്താവാതെ 63) അര്‍ധ സെഞ്ചുറിയുടെ […]

No Picture
District News

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. സർവകലാശാല നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

No Picture
Keralam

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് വിപുലമായ പരിപാടികളുമായി സംസ്ഥാന സർക്കാർ

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്  സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ  ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.  സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ […]

No Picture
Keralam

അങ്കണവാടി കുട്ടികള്‍ക്ക് ‘പാലും മുട്ടയും’; ‘പോഷകബാല്യം’പദ്ധതിയുമായി ശിശുവികസന വകുപ്പ്

അങ്കണവാടി കുട്ടികള്‍ക്ക് ഇനി മുതല്‍ പാലും മുട്ടയും വിതരണം ചെയ്യാനുള്ള പദ്ധതിയുമായി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ്. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത  അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച […]

No Picture
Keralam

‘മത്തി’ തിര; അമ്പരന്ന് തിരൂർ; ചാകര വിഡിയോ വൈറലായി

തിരൂർ -കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. ഉച്ചയോടു കൂടി കരക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടൽ തീരത്ത് ഒത്തുകൂടിയത്. തിരകൾക്കൊപ്പം അടിഞ്ഞു കൊണ്ടിരുന്ന മത്തി കൂട്ടങ്ങൾ […]

No Picture
India

പ്രൊഫൈല്‍ ചിത്രം ത്രിവർണ്ണമാക്കണം; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി

ഓഗസ്റ്റ് 2 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി ഒരു പ്രത്യേക ബന്ധമുണ്ട്.  ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി […]

No Picture
Keralam

കരിപ്പൂരിൽ വൻ സ്വർണവേട്ട; വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ

സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് ദിനംതോറും വർധിച്ചു വരുകയാണ്. ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കോഴിക്കോട് കരിപ്പൂരിൽ പിടിയിലായത്. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ  വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്.  2647 ഗ്രാം […]

No Picture
Banking

എസ് ബി ഐ ബാങ്കിങ് സേവനം ഇനി വാട്ട്സാപ്പിലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിന്റെ ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റുകൾ കാണാനും കഴിയുന്ന വാട്ട്‌സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ് സേവനം തുടങ്ങി. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് വഴി ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ ആദ്യം രജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, WAREG എന്ന് ടൈപ്പ് […]

No Picture
Keralam

ഓണം ബമ്പർ ‘ഷെയറിട്ട്’ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

ഓണം ബമ്പർ വിപണിയിലെത്തി കഴിഞ്ഞു. കാരുണ്യ, അക്ഷയ, വിൻ വിൻ എന്നിവ പോലുള്ള  ലോട്ടറികൾ സ്വന്തമായി വാങ്ങിയാലും ബമ്പർ ലോട്ടറികളെല്ലാം ‘ഷെയറിട്ട്’ വാങ്ങുന്ന പ്രവണത ഓഫിസുകളിലും സുഹൃത്തുക്കൾക്കിടയിലും കണ്ടുവരുന്നുണ്ട്. അങ്ങനെ ലോട്ടറി വാങ്ങാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ […]

No Picture
Local

നൂറോളം കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയില്‍

* ഡെയ്‌ലി ലൈൻ ന്യൂസ് ലേഖകൻ  പാലാ: വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ  പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷഷിനെ (62) യാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാറത്തോട് ചെറുകര  ഫ്രാൻസിസിൻ്റെ വീട് കുത്തിത്തുറന്ന് […]