No Picture
Keralam

രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് (Monkeypox) സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി രോഗമുക്തനായി. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആദ്യ കേസായതിനാല്‍ എന്‍ ഐ വിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം […]

No Picture
Keralam

സിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ തൽസ്ഥാനത്ത്  മാറ്റി. എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് നടപടി. മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി […]

No Picture
Keralam

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ ഡാറ്റാ സെന്റർ , ഐടി മിഷൻ, എൻഐസി എന്നിവർ കൂടുതൽ […]

No Picture
Keralam

യൂട്യൂബ് നോക്കി മുന്തിരി വൈനുണ്ടാക്കി; വിദ്യാർത്ഥി ആശുപത്രിയിൽ

ചിറയൻകീഴ്: മാതാപിതാക്കൾ അറിയാതെ യൂട്യൂബ്  നോക്കി പന്ത്രണ്ടുകാരനായ വിദ്യാർത്ഥി ഉണ്ടാക്കിയ മുന്തിരി വൈൻ  കഴിച്ച് സഹപാഠി ആശുപത്രിയിൽ. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ്  വിദ്യാർത്ഥി യൂട്യൂബ് നോക്കിയുണ്ടാക്കിയ വൈൻ സ്കൂളിൽ കൊണ്ടുവന്ന് വിളമ്പിയത്. ഇതു കുടിച്ച സഹപാഠി ചർദിച്ച് അവശനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. […]

No Picture
Keralam

മന്ത്രിയെ കാത്തിരുന്ന വിദ്യാർഥികള്‍ തളർന്നു; ഒടുവിൽ എംഎൽഎ ഉദ്ഘാടകനായി

കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ മാതൃകാ പ്രീപ്രൈമറി സമർപ്പണ ചടങ്ങിൽ വിദ്യാർഥികള്‍  4 മണിക്കൂർ കാത്തിരുന്നതു വെറുതെയായി. രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ വേഷങ്ങളിലാണു കുട്ടികളെ ഒരുക്കിയിരുന്നത്. എന്നാൽ, ഉദ്ഘാടകനായ മന്ത്രി വി എൻ വാസവൻ എത്തിയില്ല. അനൂപ് ജേക്കബ് എംഎൽഎ എത്താറായപ്പോഴേക്കും പരിപാടി […]

No Picture
Keralam

മിശ്രവിവാഹിതർക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്കായി ( എസ്‌സി/ എസ്ടി വിഭാഗത്തിൽപ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ […]

No Picture
Keralam

കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി

കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുടെ ആദ്യ സർവീസ് ഉദ്‌ഘാടനം പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജു ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.ഗ്രാമവണ്ടിക്ക് വഴി നീളെ നാട്ടുകാര്‍ സ്വീകരണമൊരുക്കി.   ഉൾനാടൻ പ്രദേശങ്ങളിലെ യാത്ര […]

No Picture
Keralam

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇന്നലെ രാവിലെ എട്ട് മണിയോട് ട്രയൽ അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചുവെങ്കിലും രാത്രി വൈകിയും വിദ്യാർത്ഥികൾക്ക് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. പോർട്ടൽ ഹാങ് ആയതായിരുന്നു കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രശ്നം എത്രയും വേഗം […]

No Picture
Sports

ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് രോഹിത് ശർമ്മ

ടി20 ക്രിക്കറ്റ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിനെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വിന്‍ഡീസിനെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ 21 റണ്‍സായിരുന്നു ഗപ്ടിലിനെ മറികടക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. 116 ടി20 മത്സരങ്ങളില്‍ 3399 […]

No Picture
India

യു.എ.ഇ കോൺസുലേറ്റ് വഴി മുഖ്യമന്ത്രിയുടെ ബാഗേജ് അയച്ചത് വീഴ്ച: കേന്ദ്രസർക്കാർ

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ളവർ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോക്കാൾ ലംഘനമെന്ന് കേന്ദ്ര സർക്കാർ. ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്‌കുമാർ രഞ്ജൻസിംഗ് പാർലിമെന്റിൽ അറിയിച്ചു. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ  നിലവിലുളള പ്രോട്ടോക്കാള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരം […]