No Picture
Keralam

തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി; ബാറുകൾ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടാം തീയതി (വ്യാഴാഴ്ച) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സർക്കുലർ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്നുപ്രവർത്തിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക്  ഒഴിവാക്കാനായി കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും […]

No Picture
India

രാജ് പഥ്‌ ഇനി കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.  രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക. റിപ്പബ്ലിക് ദിന പരേഡ് കടന്നു പോകുന്ന ഈ പാത ഇന്ത്യയുടെ സ്വാതന്ത്ര ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന […]

No Picture
Sports

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്ന

ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. അൽപം മുൻപ് സമൂഹ മാധ്യമങ്ങളിലൂടെയാണ് റെയ്ന തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വിദേശ ടി20 ലീഗുകളിൽ താരം കളി തുടരുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും […]

No Picture
Keralam

കേരള എൻജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വിശ്വനാഥ് ആനന്ദിന്

തൃശൂർ: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക മന്ത്രി ആർ.ബിന്ദു തൃശൂരിൽ പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി. നാലാം റാങ്ക് തൃശൂർ സ്വദേശിനി ആൻ മരിയയും […]

No Picture
Sports

യുഎസ് ഓപ്പൺ; നദാലിനെ അട്ടിമറിച്ച് ഫ്രാൻസിസ് ടിയാഫോ

യുഎസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെതിരെ അട്ടിമറി ജയവുമായി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. ആർതർ ആഷെ സ്റ്റേഡിയത്തിൽ 22-ാം സീഡായ ടിയാഫോ 6-4, 4-6, 6-4, 6-3 എന്ന സ്കോറിന് 22 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ നദാലിനെ പരാജയപ്പെടുത്തി. ബുധനാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ ആൻഡ്രി […]

No Picture
District News

തോട്ടിലേക്ക് മറിഞ്ഞ കാറിൽ കുടുങ്ങി യുവാവ് മരിച്ചു

കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ്  യുവാവ് മരിച്ചു.വെട്ടികുളം സ്വദേശിയായ സിറിൽ (35 ) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്താണ് കാര്‍ മറിഞ്ഞത്. ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴ കാരണം തോട്ടില്‍ നീരൊഴുക്ക് ശക്തമായിരുന്നു. […]

No Picture
Keralam

പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍. പമ്പയില്‍ തീര്‍ഥാടകര്‍ സ്‌നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, തിരുവനന്തപുരം, കൊല്ലം, […]

No Picture
Keralam

എം.ബി. രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം. സ്പീക്കര്‍ പദവി രാജി വെച്ച എംബി രാജേഷ്  പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി […]

No Picture
Local

മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ

മെഡിക്കൽ കോളജ് (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. കുടമാളൂർ അമ്പാടിക്കവല രവിനിവാസ് വീട്ടിൽ രഞ്ജിത്ത് രവി(41)യാണ് ഗാന്ധിനഗർ പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആശുപത്രിയിൽ അഡ്മിറ്റായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇയാൾ ഓടുകയായിരുന്നു. പോലീസ് എയ്ഡ് […]

No Picture
Local

അംഗൻവാടിക്കും റോഡിനും തുക അനുവദിച്ചു

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽ അംഗൻവാടി കെട്ടിടം പുതുക്കി പണിയുന്നതിനും റോഡ് നിർമിക്കുന്നതിനും തുക അനുവദിച്ചു. ഒതളമറ്റം അംഗൻവാടി പുതുക്കി പണിയുന്നതിന് തോമസ് ചാഴികാടൻ എംപിയുടെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒതളമറ്റം റോഡ് നിർമാണത്തിന് നാല് ലക്ഷം രൂപ ജോസ് കെ.മാണി എംപിയുടെ ഫണ്ടിൽ […]