Keralam

നിയമസഭാ ചരിത്രത്തിലാദ്യം; സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച്  ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. സ്പീക്കർ പാനലില്‍ മുഴുവൻ വനിതകളെത്തുന്നത് ആദ്യമായാണ്. വനിതകൾ പാനലില്‍ വരണമെന്ന് നിര്‍ദേശിച്ചത് സ്പീക്കർ എ.എൻ. ഷംസീറാണ്. ഭരണപക്ഷത്ത് നിന്ന് യു. പ്രതിഭ, സി.കെ ആശ എന്നിവരെത്തിയപ്പോൾ പ്രതിപക്ഷത്ത് നിന്ന് കെ.കെ രമയെയും ഉൾപ്പെടുത്തി. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും […]

Keralam

റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ചു

ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 31 വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന സ​മ​യം എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ്ര​വ​ർ​ത്ത​ന സ​മ​യം ര​ണ്ടു മു​ത​ൽ ഏ​ഴു വ​രെ​യു​മാ​യി​രി​ക്കും. മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, […]

Health

ചെങ്കണ്ണ്; കൂടുതൽ കരുതലോടെ

കേരളത്തിൽ ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ നമ്മുക്ക് കൂടുതൽ ശ്രദ്ധ വേണം. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല്‍ […]

District News

വോട്ടർ പട്ടിക പുതുക്കൽ; പ്രത്യേക ക്യാമ്പുകൾ ഇന്നും

കോട്ടയം:  പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ചയും (ഡിസംബർ 4) പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. താലൂക്കുതലത്തിലും വില്ലേജ് തലത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വോട്ടർമാർക്ക് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സൗകര്യം ലഭിക്കും. കരട് വോട്ടർ പട്ടികയിൽ […]

India

ഡിസംബര്‍ 4: ദേശീയ നാവിക സേന ദിനം

ഡിസംബര്‍ 4, ദേശീയ നാവിക സേന ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നാവിക സേനയാണ് ഇന്ത്യയിലേത്. അത്യാധുനിക എയര്‍ക്രാഫ്റ്റുകളും പടക്കപ്പലുകളും ഇപ്പോള്‍ നാവിക സേനയുടെ കൈകളിലുണ്ട്. കടലിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ ഉള്‍പ്പെടെ ഇന്ത്യ കൈവരിച്ച വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 1971ല്‍ സ്വാതന്ത്ര്യാനന്തരം നടന്ന യുദ്ധത്തില്‍ പാക്ക് തുറമുഖമായ […]

Keralam

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനമില്ലാതെ തുറന്നു

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 2.72 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ തീയതി ലഭിക്കാത്തതിനാൽ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു. […]

Keralam

ഗവി ടൂറിസം പാക്കേജിന് തുടക്കമായി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി. പക്ഷെ യാത്രയും താമസവുമെല്ലാം സാധാരണക്കാർക്ക് പലപ്പോഴും മനോഹരമായ ഗവി ഒരു സ്വപ്നമാകുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ദിവസവും മൂന്ന് കെഎസ്ആർടിസി […]

Keralam

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തുടക്കമാവും. തിരുവനന്തപുരത്ത് വച്ചാണ് മത്സരങ്ങൾ നടക്കുക. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം എന്നിവിടങ്ങളാണ് മത്സരങ്ങൾക്ക് വേദിയാവുക. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തുകയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.  86 വ്യക്തിഗത ഇനങ്ങളും, രണ്ട് ക്രോസ് കണ്‍ട്രി […]

Movies

പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ് തിയേറ്ററുകളിൽ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് തിയേറ്ററുകളിൽ. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ മടങ്ങി വരുന്നു, പൃഥ്വിരാജും അൽഫോൻസ് പുത്രനും ആദ്യമായി ഒന്നിക്കുന്നു തുടങ്ങിയ സവിശേഷതകളുമായാണ് ഗോൾഡ് എത്തുന്നത്.  ‘യു’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 165 […]

Keralam

കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് കുട്ടനാട്ടിലെ റോഡുകള്‍

കുട്ടനാടന്‍ റോഡുകളില്‍ ഇനി ഭൂവസ്ത്രമായി കയര്‍ ഉപയോഗിക്കും. റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി. ജൈവ ഉല്‍പന്നമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ അടിത്തറ ബലപ്പെടും. ശേഷം റോഡ് ഉയര്‍ത്തി ബിഎം & ബിസി നിലവാരത്തില്‍ ടാറിംഗ് […]