No Picture
Keralam

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അന്തരിച്ചു

തൃശ്ശൂർ: സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ് കെ. ദാമോദരന്റെ മകനാണ്. ഇലയും മുള്ളും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെ.പി. ശശി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചീകിത്സയിലായിരുന്നു കെ.പി. […]

No Picture
Movies

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ പുറത്ത്

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതിനാല്‍ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ . ചിത്രം 27മത് ഐഎഫ്എഫ്കെയിൽ വേള്‍ഡ് പ്രിമീയറായി […]

No Picture
Sports

ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകർത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യ

ധാക്ക: രവിചന്ദ്രൻ അശ്വിനും ശ്രേയസ് അയ്യരും നടത്തിയ വീരോചിത പോരാട്ടത്തിന് ഒടുവിൽ ക്രിസ്‌തുമസ് ദിനത്തിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് രണ്ട് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇതോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം ടെസ്‌റ്റിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യക്ക് തുടക്കത്തിലേ […]

No Picture
India

കോവിഡ് ജാഗ്രതയില്‍ രാജ്യം; ആശങ്കയറിയിച്ച് പ്രധാനമന്ത്രി

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ […]

No Picture
Keralam

പുതുവൽസരഘോഷം; കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാ‍ഞ്ഞി

കൊച്ചി: ഇത്തവണ പുതുവത്സരാഘോഷത്തിനായി കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാ‍ഞ്ഞി. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.  ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കള‍ഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ […]

No Picture
Keralam

ഓപ്പറേഷൻ യെല്ലോ; 2,78,83,024 രൂപ പിഴയീടാക്കി

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 2,78,83,024 രൂപ. സ്വമേധയാ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തി അർഹരായവരെ മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ യെല്ലോ’ വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. പൊതുവിതരണവുമായി […]

No Picture
Local

ഏറ്റുമാനൂരിലെ അപകടം; കാറിൽ നിന്നും എംഡിഎംഎ കണ്ടെത്തി

ഏറ്റുമാനൂർ: മാണി സി കാപ്പൻ എംഎൽഎയുടെ ഡ്രൈവറുടെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും രാസലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തു. അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.  അഞ്ച് മില്ലി ഗ്രാം എംഡിഎംഎയാണ് കാറിൽ നിന്നും പൊലീസ് കണ്ടെത്തിയത്. […]

No Picture
Movies

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വരന്‍ ഫഹിം സഫര്‍

യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും […]

No Picture
India

പാവപ്പെട്ടവർക്ക് പുതുവത്സര സമ്മാനം; സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2022 ഡിസംബർ മാസത്തോടു കൂടി അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബർ വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി നീട്ടാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഒരു […]

No Picture
Local

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ വിളംബര ജാഥ നടത്തി

അതിരമ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ മുന്നോടിയായി വിളംബര ജാഥ നടത്തി. കോട്ടയ്ക്കുപുറം ഗ്രാമോദ്ധാരണ വായനശാലയിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.ജാഥ മാനേജർ കെ എം മാത്യു അദ്ധ്യക്ഷനായിരുന്നു. ജാഥ ക്യാപ്റ്റനും […]