Keralam

ക്രിസ്മസ്- പുതുവത്സര സമയത്ത് സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന

2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്. 18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്. […]

Keralam

സംസ്ഥാനത്ത് വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് […]

District News

ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; DYFl പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തു

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) ആണ് മരിച്ചത്. പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ അടിച്ചുതകർത്തു. സിസിടിവി ക്യാമറകളും ഹോട്ടലിനു മുന്നിലെ ചെടിച്ചട്ടികളും അടിച്ചുനശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലെ പാർക്ക് മലപ്പുറം […]

Health

അൽഫാമിലൂടെ രശ്മിയുടെ ജീവനെടുത്തത് ഷിഗെല്ല വൈറസെന്ന് നിഗമനം

കോട്ടയം: ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ്‌ മരണപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും ഫാസ്റ്റ് ഫുഡ് സംസ്കാരം വിവാദമുയർത്തുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ്‌ അസ്‌ഥി രോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ്‌ ഓഫീസര്‍ രശ്‌മി രാജാ(32)ണു ഹോട്ടലിൽ നിന്നും വരുത്തിയ അൽഫാം കഴിച്ചതു മൂലം മരണപ്പെട്ടത്. മെഡിക്കല്‍ കോളജ്‌ […]

Movies

ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ തമിഴിലും; ട്രെയിലര്‍ പുറത്തുവിട്ട് ജയറാം

ഉണ്ണി മുകുന്ദൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ 30ന് റിലീസ് ചെയ്‍ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറ് മുതലാണ് പ്രദര്‍ശനം തുടങ്ങുക.  തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് മലയാളികളുടെ പ്രിയ താരം ജയറാമാണ്. ‘കല്യാണി’ […]

Local

ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ് ആയിരുന്നു രശ്മി രാജ്.  രണ്ട് ദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷ ബാധ ഏറ്റത്. […]

Keralam

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പിലാക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പല സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തേ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരുന്നെങ്കിലും കാര്യക്ഷമമായി ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി വി പി ജോയി ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം വകുപ്പുകള്‍ക്ക് നല്‍കിയത്. ജനുവരി […]

Movies

ഒമർ ലുലു ചിത്രം ‘നല്ല സമയം’ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു

ഒമര്‍ ലുലു  സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ചിത്രത്തിനെതിരെ കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കേസ് എടുത്തിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലായിരുന്നു […]

India

നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനബെഞ്ചിൽ നാല് ജഡ്ജിമാരും നിരോധനം ശരിവെച്ചു. ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. 2016ൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് മുൻപ് കേന്ദ്രസർക്കാരും […]

Keralam

പുതുവത്സരാഘോഷം; മലയാളി കുടിച്ചത് 107.14 കോടിയുടെ മദ്യം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ ഔട്ട്ലെറ്റ്. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷമിത് 95.67 കോടിയായിരുന്നു. വിൽപ്പനയിൽ ഒരു കോടി കടന്ന് തിരുവനന്തപുരം പവർഹൗസ് റോഡ് ബെവ്കോ ഔട്ട്ലെറ്റ് റെക്കോർഡിട്ടു. ഇവിടെ […]