No Picture
Keralam

ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം

ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം. ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 351 കോടി വരുമാനമായി ലഭിച്ചതായി ബോർഡ് പ്രസിഡന്റ് അഡ്വ. അനന്ത ഗോപൻ അറിയിച്ചു. നാണയങ്ങളിൽ നാലിലൊന്ന് ഭാഗം മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ. നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് വിശ്രമം നൽകാനാണ് ദേവസ്വം ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. […]

No Picture
Movies

തീയറ്ററിൽ ആവേശത്തിരയിളക്കി പത്താൻ; ഷാരൂഖിൻ്റെ തിരിച്ചു വരവ് ഗംഭീരം

തീയറ്ററിൽ ആവേശത്തിരയിളക്കി ഷാരൂഖ് ഖാൻ ചിത്രം പത്താൻ. ചിത്രം ബ്ലോക്ക്ബസ്റ്ററാവുമെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം. ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ അതിഗംഭീരമാണെന്നും അഭിപ്രായപ്പെടുന്നു. കഥയിലും കഥ പരിസരത്തിലും കഥ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തീയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകള്‍ എല്ലാം ഈ സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രത്തില്‍ ഉണ്ട്. 2019 ല്‍ […]

No Picture
Business

പണം വകമാറ്റി ചെലവാക്കി, കുടിശ്ശിക വരുത്തി; കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ

മുംബൈ: കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ ചുമത്തി സെബി. 45 ദിവത്തിനകം പിഴ തുക അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ 7 അനുബന്ധ കമ്പനികളിൽ നിന്നായി 3500 കോടി രൂപ മൈസൂർ അമാൽഗമേറ്റഡ് കോഫീ എസ്റ്റേഡ് […]

No Picture
India

ബിബിസി ഡോക്യുമെന്ററി; കോൺഗ്രസിന്റെ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ.ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ.ആന്റണി എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്ററായിരുന്നു. കെപിസിസി […]

No Picture
India

ദേശീയ ബാലികാ ദിനത്തിൽ വിവിധ പദ്ധതികൾക്ക് സാക്ഷാത്ക്കാരം

ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒൻപത് പദ്ധതികൾ സാക്ഷാത്കരിച്ചു. പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് പ്രകാശനം, ഉണർവ് പദ്ധതി പ്രഖ്യാപനം, പോക്സോ […]

No Picture
Sports

ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ 90 റൺസ് ജയം

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി.  […]

No Picture
Sports

ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-ബൊപ്പണ്ണ സഖ്യം സെമിയിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരാളികൾ വാക്കോവർ നൽകിയതിനെ തുടർന്ന് സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും മിക്‌സഡ് ഡബിൾസ് സെമിയിലേക്ക്. 2016ൽ ഇവാൻ ഡോഡിഗിനൊപ്പം അവസാന നാലിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ മിക്‌സഡ് ഡബിൾസ് സെമിയിലെത്തുന്നത്.  ക്വാർട്ടറിൽ സാനിയ മിർസയുടെയും രോഹൻ ബൊപ്പണ്ണയുടെയും എതിരാളികളായ […]

No Picture
India

ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശനം; സംസ്ഥാനത്ത് വിവാദമുയരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ രണ്ടാം ഭാഗം ബി ബി സി ഇന്ന് സംപ്രേക്ഷണം ചെയ്യവേ സംസ്ഥാനത്ത് ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയരുന്നു. ഡോക്യുമെന്ററി സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തുമ്പോള്‍ പ്രദര്‍ശനം ചെറുക്കുമെന്ന മുന്നറിയിപ്പുമായി യുവമോര്‍ച്ചയും രംഗത്തു […]

No Picture
Business

സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് 42,160 രൂപ

സ്വർണ വില റെക്കോർഡ് തകർത്ത് മുന്നോട്ട്. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ് എത്തി നിൽക്കുന്നത്. 2020 ഓഗസ്റ്റ് […]

No Picture
District News

ദേശീയ സമ്മതിദായക ദിനം; ക്വിസ് മത്സരത്തിൽ സി.എം.എസ്. കോളജിലെ സി.കെ. ശ്രീകേഷ് പോറ്റിക്ക് ഒന്നാം സ്ഥാനം

കോട്ടയം: ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും നേതൃത്വത്തിൽ കോളജ്, ഐ.ടി.ഐ. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സി.എം.എസ്. കോളജിലെ സി.കെ. ശ്രീകേഷ് പോറ്റി ഒന്നാം സ്ഥാനം നേടി. ചങ്ങനാശേരി എസ്.ബി. കോളജിലെ എസ്. ഭാനുലാൽ രണ്ടാംസ്ഥാനവും വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. […]