Keralam

സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ് നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: 2023- 24 സാമ്പത്തിക വര്‍ഷത്തിലേക്കായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെപിസിസി നിര്‍ദേശിച്ചു. ബജറ്റിന് പിന്നാലെ ഇന്ന് വൈകിട്ട് ചേര്‍ന്ന കെപിസിസിയുടെ അടിയന്തര ഓണ്‍ലൈൻ യോഗത്തിലാണ് […]

Keralam

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ്‌ ഉടമകൾ

സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.  ഇന്ധനത്തിന് രണ്ട് രൂപ സെസ് […]

Keralam

കേരള ബജറ്റ്: മദ്യം, കാർ, ഇന്ധന വില കൂടും

ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ  പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ഇന്ധന, കാർ, മദ്യ വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.   […]

Keralam

അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ അരങ്ങുണരുന്നു

അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്‌ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെ നടക്കുന്ന നാടകോത്സവത്തില്‍ 38 നാടകങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുക. പതിനാല് വിദേശനാടകങ്ങളും പതിനെട്ട് ഇന്ത്യന്‍ നാടകങ്ങളുമാണ് ഇറ്റ്‌ഫോക്കില്‍ അരങ്ങിലെത്തുന്നത്. ഇതില്‍ നാല് മലയാള നാടകങ്ങളുമുള്‍പ്പെടും. ഞായറാഴ്ച വൈകീട്ട് […]

Keralam

കരതൊട്ട് തീവ്രന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ കൂടി കേരളത്തില്‍ മഴ തുടരും. തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലുമാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. ശ്രീലങ്കയില്‍ കര തൊട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് […]

Local

കുടമാളൂർ പള്ളിയിൽ ദർശന തിരുനാളിന് കൊടിയേറി

കുടമാളൂർ: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശന തിരുനാളിന് കൊടിയേറി . ഇടവകയിലെ വിവിധ കുട്ടായ്മ്മകൾ മുക്തിയമ്മയുടെ ഛായ ചിത്രവും സംവഹിച്ച് വാർഡ് കേന്ദ്രങ്ങളിൽ ഒത്ത്ച്ചേർന്ന് വിശ്വാസ പ്രഘോഷണ റാലിയായി ദൈവാലയങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് സഹ പ്രസുദേന്തിമാരെ മുടിയണിയിക്കുകയും, മുഖ്യ […]

Technology

നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം; പുതിയ അപ്ഡേറ്റ്

ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. ഇനി മുതല്‍ നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ  മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല.  ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്തി പാസ് വേഡ് കൈമാറ്റം നിയന്ത്രിക്കാനാണ് നെറ്റ്ഫ്ലിക്‌സ് തീരുമാനം. ഇതിനായി  മാസം തോറും […]

Keralam

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂളിലാണ് കോഴ്സുകൾ നടക്കുന്നത്. ഫീൽഡ് ടെക്നീഷ്യൻ-അതർ ഹോം അപ്ലയൻസസ് യോഗ്യത:എസ്.എസ്.എൽ.സി പ്രായം:18-30വരെ കാലാവധി :3 മാസം അപേക്ഷകർ കോർപറേഷൻ /മുൻസിപ്പാലിറ്റി […]

Movies

ചെന്നൈ വിമാനത്താവളത്തിൽ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ സിനിമാസ്. പിവിആർ എയ്‌റോഹബ്ബിൽ അഞ്ച് സ്‌ക്രീനുകളാണ് ഉള്ളത്. ഒരു വിമാനത്താവളത്തിനുള്ളില്‍  സ്ഥിതിചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്‌സാണ് പിവിആർ എയ്‌റോഹബ്ബ്. എയർപോർട്ടിൽ വിമാനം മാറികയറാന്‍ എത്തുന്നവരെയും, വിമാനം വൈകുന്നവരെയും മറ്റും ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍  പ്രവര്‍ത്തിക്കുന്നത്.  ഇതോടെ ചെന്നൈയില്‍ മാത്രം പിവിആറിന് […]