No Picture
District News

കോട്ടയത്ത് വനംവകുപ്പ് പാമ്പുപിടുത്തക്കാരന് മൂർഖന്റെ കടിയേറ്റു

കോട്ടയം: മൂർഖനെ പിടികൂടുന്നതിനിടെ വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. വനംവകുപ്പിന്റെ ജില്ലാ സ്നേക്ക് ക്യാച്ചർ കെ.എ.അഭീഷിനെ (33) ആണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ അഭീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നട്ടാശേരിയിലെ ഫോറസ്റ്റ് കോംപ്ലക്സ് കെട്ടിടത്തിനു സമീപത്തെ ആറ്റുകടവിലാണു സംഭവം.

No Picture
Movies

മാളികപ്പുറം 100 കോടി ക്ലബിൽ, അഭിമാന മുഹൂർത്തമെന്ന് ഉണ്ണി മുകുന്ദൻ

ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിൽ ആ​ഗോള കളക്ഷനിൽ 100 കോടി ക്ലബിൽ ഇടംപിടിച്ച് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ  അറിയിച്ചത്. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം […]

No Picture
India

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും. ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ മോചനത്തിനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയായി. റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലിലേക്ക് അയച്ചു. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ […]

No Picture
Keralam

കുടിശിക കാർക്ക് ആശ്വാസം; സഹകരണ ബാങ്കുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ “നവകേരളീയം ”പദ്ധതി ഫെബ്രുവരി 1മുതൽ മാർച്ച് 31 വരെ

കോട്ടയം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ […]

No Picture
India

പാൻ കാർഡ് തിരിച്ചറിയൽ രേഖയാകും; രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ: ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

രണ്ടാം മോദി സർക്കാരിൻറെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുകയാണ്. കേന്ദ്ര ബജറ്റിൽ ഏഴ് കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി അറിയിച്ചു. സുസ്ഥിര വികസനം, വികസനം എല്ലായിടത്തും എത്തിക്കൽ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം, സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തൽ, ഹരിത വികസനം, യുവാക്കളെ ശാക്തീകരിക്കൽ, […]

No Picture
Health

ഗതാഗത മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കാം; പഠനം

ട്രാഫിക്കില്‍ കുടുങ്ങുക എന്നത് എല്ലാ ഇന്ത്യന്‍ നഗരങ്ങളിലെയും പതിവ് കാഴ്ച്ചയാണ്. ഇത്തരം സാഹചര്യത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയില്‍ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല എന്നതാണ് സത്യം. ബൈക്കില്‍ പോകുന്നവരെ മാത്രമല്ല കാറിനുള്ളില്‍ യാത്ര ചെയ്യുന്നവരെയും ഗതാഗത മലിനീകരണം ബാധിക്കും എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍, ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ […]

No Picture
Keralam

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു ഉത്തരവായി

ഫെബ്രുവരി ഒന്നുമുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നുമുതൽ  4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതൽ ഒരു മണിവരെ […]

No Picture
India

ഏറ്റവും കൂടുതൽ കാലം പെൻഷൻ വാങ്ങിയ മുൻ സൈനികൻ നൂറാം വയസ്സിൽ വിടവാങ്ങി

ഏറ്റവും കൂടുതൽ കാലം പെൻഷൻ കൈപ്പറ്റിയ മുൻ സൈനികൻ 100-ാം വയസ്സിൽ അന്തരിച്ചു. ബോയ്ട്രം ദുഡിയെന്നയാളാണ് മരിച്ചത്. 66 വർഷത്തോളം കാലം പെൻഷൻ വാങ്ങുന്ന ദുഡി രാജസ്ഥാനിലെ ജുൻജുനുവിലെ ഭോദ്കി ഗ്രാമത്തിൽ നിന്നുള്ളയാളാണ്. 1957ൽ ബോയ്ട്രം വിരമിക്കുമ്പോൾ 19 രൂപ പെൻഷൻ ലഭിച്ചിരുന്നു, അത് 66 വർഷത്തിനുശേഷം 35,640 രൂപയായി […]

No Picture
District News

പോലീസ് സ്റ്റേഷനുകളിൽ പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നല്കാം

കോട്ടയം : ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന്   കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിയമിക്കുന്നതിനായി 105 പാരാലീഗൽ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ പത്താംതരം പാസ്സായിട്ടുള്ളവരായിരിക്കണം. 25 നും 65 നും […]

No Picture
District News

കാലിത്തീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധ ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു

കോട്ടയം : കടുത്തുരുത്തി മുളക്കുളത്ത്  ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിൻ്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്. കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ […]