Festivals

വൈക്കത്ത് പെരിയാർ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്നാട് സർക്കാരിന്റെ 8.14 കോടി

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ഒരു വർഷം നീളുന്ന ആഘോഷമായി കൊണ്ടാടാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈക്കത്തുള്ള ഇ.വി. രാമസാമി എന്ന തന്തൈ പെരിയാറിന്റെ സ്മാരകം പുനരുദ്ധരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വെള്ളിയാഴ്ച തമിഴ്‌നാട് നിയമസഭയിൽ പ്രഖ്യാപിച്ചു. വൈക്കം […]

Keralam

നികുതിക്കെതിരെ പ്രതിഷേധം; സംസ്ഥാനത്ത് നാളെ കരിദിനം, ശക്തമായ സമരത്തിന് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹപരമായ നികുതികൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ നാളെ (ഏപ്രിൽ ഒന്ന്) യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കൺവീനർ എംഎം ഹസൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയർത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും ഹസൻ വ്യക്തമാക്കി. […]

Keralam

തീരസദസ്സ്; മത്സ്യത്തൊഴിലാളികളുടെ പരാതി സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയില്‍ പരിഗണിക്കപ്പെടുവാനായി പരാതികള്‍ നല്‍കേണ്ടുന്ന അവസാന തീയതി ഏപ്രില്‍ 15 ആണെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മത്സ്യബന്ധന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ്സ് […]

Keralam

സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നീട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ജൂണ്‍ 30 വരെ നീട്ടി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ലീവ് സറണ്ടര്‍ നീട്ടിയത്. ഇതോടെ സാമ്പത്തിക  വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30-വരെ ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ല. സാധാരണഗതിയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ ബാക്കിയുള്ള […]

Keralam

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതൽ ക്യാമറകൾ ആവശ്യം വന്നപ്പോൾ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ക്യാമറ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ […]

Sports

കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് 7:30 നാണ് ആദ്യ മത്സരം. അടിയും തിരിച്ചടിയും ആവേശവും അഴകലകള്‍ തീര്‍ക്കുന്ന ഐപിഎല്‍ മാമാങ്കത്തിലേക്കാണ് ഇനി ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതുമെല്ലാം. […]

Technology

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സാപ്പ്

ദില്ലി:  പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് […]

India

നല്ലനടപ്പ്; നവജ്യോത് സിദ്ദു നാളെ ജയിൽമോചിതനാകും

ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പഞ്ചാബ് മുൻ പി.സി.സി അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന […]

India

പരീക്ഷണത്തില്‍ വിജയിച്ച് ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ്, ഇനി യഥാര്‍ത്ഥ ഓട്ടം

ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടാനുള്ള പരീക്ഷണത്തില്‍ വിജയിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍. നാല് മണിക്കൂറും 38 മിനുട്ടും എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച പുലര്‍ച്ചെ 6.40ന് ചെന്നൈയില്‍ നിന്നും […]

Health

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് കേസുകൾ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ […]