No Picture
Travel and Tourism

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലങ്കൃതമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത്  കഴിഞ്ഞ രണ്ടു വർഷത്തിനിടെ 50 പാലങ്ങളുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ 144 പാലങ്ങളുടെ പണി പുരോഗമിക്കുന്നു. 1208 കോടി രൂപയുടെ […]

No Picture
Movies

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കര്‍

തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ വേദിയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. രാജ്യം കാത്തിരുന്നത് പോലെ എസ്എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കര്‍ പുരസ്‌കാരം. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.  രണ്ട് പതിറ്റാണ്ടായി […]

No Picture
Keralam

ബ്രഹ്മപുരത്തെ വിഷപ്പുക: ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, തെറ്റുകാർ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ നിർമ്മാർജ്ജനത്തിന് കൃത്യമായ കർമ്മപദ്ധതികൾ വേണമെന്നും ഇതിനായി ബജറ്റിൽ പണം നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”ഈ അ​ഗ്നിബാധയെക്കുറിച്ചല്ല നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്. മാലിന്യ നിർമ്മാർജ്ജനത്തിൽ മാലിന്യ സംസ്കരണ […]

No Picture
Keralam

ബ്രഹ്മപുരം: പുകയണയ്ക്കൽ 95 ശതമാനം പൂർത്തിയായി: ജില്ലാ കളക്ടർ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെ പൂർണമായി അണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടർ ഏഴിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടർ. ഏറ്റവുധികം […]

No Picture
District News

സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ ജെ യു ജില്ലാ കമ്മിറ്റി നിവേദനം നൽകി

കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിവേദനം നല്കി. എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയോടനുബന്ധിച്ച് പൗര പ്രതിനിധികളുമായുള്ള സംവാദം നടന്ന തലയോലപ്പറമ്പ് പവിത്രം […]

No Picture
Sports

കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി കിംഗ് കോഹ്ലി

അഹമ്മദാബാദ്: ബോർഡർ-ഗവാസ്‌കർ ട്രോഫി മറ്റൊരു അവിസ്‌മരണീയ തിരിച്ചുവരവിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാട് കോഹ്‌ലി ടെസ്‌റ്റിൽ തന്റെ സെഞ്ചുറി കണ്ടെത്തിയതിന് അഹമ്മദാബാദ് വേദിയായപ്പോൾ ഇന്ത്യയ്ക്ക് അത് തിരിച്ചുവരവിനുള്ള സാധ്യതകൾ തുറന്നിടുകയാണ്.  തന്റെ ടെസ്‌റ്റ് കരിയറിലെ 28ആം സെഞ്ചുറി കോഹ്‌ലി നേടിയത് ഇന്ത്യ […]

No Picture
Local

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

തെള്ളകം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് […]

No Picture
India

ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ

ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാങ്ങൾക്കാണ് നിർദേശം നൽകിയത്. ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിലുണ്ടെന്ന് പ്രതീതി സൃഷ്ടിക്കരുത് എന്നാണ് കേന്ദ്രത്തിന്റെ […]

No Picture
Keralam

എറണാകുളത്ത് ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം  […]

No Picture
Keralam

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ ഏറ്റവും ഫലപ്രദം നിലവിലെ രീതി; വിദഗ്ധ സമിതി

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി യോഗം ചേർന്നത്. […]