Movies

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ സംവിധായകനായി എത്തി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ […]

Keralam

കാലാവധി കഴിഞ്ഞ മദ്യം ഒഴുക്കി കളയാൻ വനിതകളുടെ സഹകരണം തേടി ബെവ്കോ

പാലക്കാട്: കാലവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയാൻ വനിതകളുടെ സഹകരണം തേടി ബിവറേജസ് കോർപ്പറേഷൻ. മേനോൻപാറ വെയർഹൗസ് ഗോ‍ഡൗണിൽ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് ടെന്‍ഡർ ക്ഷണിച്ചത്. വടകരപ്പതി, പുതുശ്ശേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ സൊസൈറ്റികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചത്. കഴിഞ്ഞ തവണ 50,000 കെയ്സ് മദ്യമാണ് […]

World

ശ്വാസകോശ ‌അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാൻ സിറ്റി : ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ (86 ) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിശോധനയിൽ മാർപാപ്പയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയെ സ്ഥിരീകരിച്ചതായും എന്നാൽ കോവിഡ് ഇല്ലെന്നും വത്തിക്കാൻ വക്താവ് ബ്രൂണി പ്രസ്‌താവനയിൽ അറിയിച്ചു. 2021 ജൂലൈയിൽ നടത്തിയ ഒരു […]

Travel and Tourism

ജി20 ഉച്ചകോടി; കുമരകത്തെ ഒരുക്കി ടൂറിസം വകുപ്പ്

കോട്ടയം: ഇന്ന് മുതൽ ആരംഭിക്കുന്ന ജി20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകത്തെ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. സമ്മേളനത്തിന്റെ ഏകോപനത്തിനായി അമ്പതോളം വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരാണ് കുമരകം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധനേടിയ കുമരകത്തിന് വൻകുതിപ്പേകുന്നതായിരിക്കും ജി20 സമ്മേളനം. […]

Keralam

ഇനി ഡിജിറ്റൽ ആധാരങ്ങളുടെ കാലം; ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ്ണ ഇ- സ്റ്റാമ്പിങ് പദ്ധതി നിലവിൽ വരും

സംസ്ഥാനത്തെ ഈ വരുന്ന ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ്ണ ഇ- സ്റ്റാമ്പിങ് പദ്ധതി നടപ്പിലാവുകയാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്ര പത്രങ്ങൾക്ക് 2017 മുതൽ ഈ സ്റ്റാമ്പിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഈ സ്റ്റാമ്പിങ് ആരംഭിക്കും. ഇതോടെ കേരളം […]

District News

വൈക്കം സത്യ​ഗ്രഹം നൂറാം വാർഷികം; കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്ത്

വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്തെത്തും. ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് അദ്ദേഹം കോട്ടയത്തെത്തുക. വൈകിട്ട് 5 മണിക്ക് വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ വേദിയിൽ കോൺ​ഗ്രസ് പ്രവർത്തകരെ ഖർ​ഗെ അഭിസംബോധന ചെയ്യുക. അധ്യക്ഷ പദവിയിൽ എത്തിയതിന് […]

Local

അതിരമ്പുഴ മാവേലിനഗർ ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്‌തു: വീഡിയോ

ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി കുടി വെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് […]

Keralam

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മിഷന്‍; 30 ദിവസത്തിനു ശേഷം പരിഗണിക്കും

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഫെബ്രുവരി 2023 വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പില്ലാത്തതെന്നും കമ്മിഷൻ അറിയിച്ചു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്. വിചാരണക്കോടതി അനുവദിച്ച 30 ദിവസത്തിനു […]

India

കര്‍ണാടക തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്

ദില്ലി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും.മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും  മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്‍റെ  ഭാഗമാക്കാൻ […]

Keralam

സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. […]