No Picture
Keralam

വാക്കുകളുടെ തെരഞ്ഞെടുപ്പാണു മാധ്യമങ്ങളുടെ പക്ഷത്തിന്റെ സൂചകം; മന്ത്രി പി. രാജീവ്

വാർത്തയ്ക്ക് ഉപയോഗിക്കാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിലൂടെ മാധ്യമങ്ങൾ ഏതു പക്ഷത്തു നിൽക്കുന്നവരാണെന്നു വ്യക്തമാകുമെന്നു വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. വാർത്തയ്ക്കുള്ളിലെ കുത്തിലും കോമയിലും പോലും ഇതു കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമ ഭാഷാ ശൈലീ പുസ്തകം തയാറാക്കുന്നതിനായി കേരള മീഡിയ അക്കാദമി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ […]

No Picture
Movies

പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രം ‘കബ്‌സ‘ യുടെ ട്രെയിലർ തരംഗമാകുന്നു

120 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രം ‘കബ്‌സ’ മാർച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം […]

No Picture
Keralam

കേരളം ചുട്ടുപൊള്ളുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളം ചുട്ടുപൊള്ളുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ […]

No Picture
Local

മാന്നാനം കുമാരപുരം ശ്രീസുബ്രഹ്മണ്യ ക്ഷേത്രം; ശ്രീകോവിൽ നിർമ്മാണത്തിനുള്ള തേക്ക് മരം മുറിക്കൽ ഭക്തി സാന്ദ്രമായി

മാന്നാനം 39-ാം നമ്പർ SNDP ശാഖ യോഗത്തിന്റെ കീഴിലുള്ള കുമാരപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ ശ്രീകോവിൽ നിർമ്മിക്കുന്നതിനാവശ്യമായ തേക്കുമരം മുറിക്കൽ ചടങ്ങുകൾ ഭക്തിസന്ദ്രമായി. മേൽശാന്തിമാരായ ബിനീഷ് വേദഗിരി, വിഷ്ണുശാന്തി എന്നിവർ വൃക്ഷപൂജകൾക്കു നേതൃത്വം നൽകി. മുൻശാഖാ പ്രസിഡൻ്റ് അഡ്വ. കെ. എം സന്തോഷ്‌ കുമാറിന്റെ […]

No Picture
District News

‘സ്മൈൽ പ്ലീസ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കം

കോട്ടയം: ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ രണ്ട്, മൂന്ന്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ദന്തസംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ‘സ്‌മൈൽ പ്ലീസ്’ പദ്ധതിക്ക് തുടക്കം. ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി. എൽ.പി., യു.പി. വിഭാഗം കുട്ടികളിൽ ദന്തക്ഷയം വ്യാപകമായി […]

No Picture
Travel and Tourism

വയനാട്ടിലെ മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

വയനാട്ടിലെ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക്. വേനൽ കടുത്തതോടെ കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വന്യജീവിസങ്കേതങ്ങളിൽ വരള്‍ച്ച […]

No Picture
Keralam

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ

ആലപ്പുഴ എടത്വയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ ഏഴ് കള്ളനോട്ടുകള്‍ ഒരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 500 രൂപയുടെ നോട്ടുകളാണ് മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്ന ഇയാള്‍ ബാങ്കില്‍ നല്‍കിയത്. നോട്ടുകൾ […]

No Picture
Keralam

ബ്രഹ്മപുരത്തെ പുക ശമിക്കുന്നില്ല; ഇന്നും ശ്രമം തുടരും

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. ഇതിനായി 65-ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെ വെള്ളം തളിക്കുന്നുമുണ്ട്. എങ്കിലും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് ഇപ്പോഴും തുടരുകയാണ്. തീയണയ്ക്കാൻ വൈകുന്നതിനെതിരെ ഇന്ന് യുഡിഎഫ് കളക്ട്രേറേറ്റിലേക് പ്രതിഷേധ മാർച്ച് നടത്തും. അതേസമയം, പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് […]

No Picture
Keralam

ജനങ്ങൾക്ക് മനസിലാക്കുന്ന നിയമമാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ്

ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നടത്തിയ നിയമനിർമാണമല്ല, ഇന്നിനെ മനസിലാക്കുന്ന നിയമങ്ങൾ ആണ് വേണ്ടതെന്ന് സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ‘നിലവിലെ നിയമനിർമാണം കൊളോണിയൽ കാലത്തേതാണ്. അത് ആ കാലത്തെ താൽപ്പര്യങ്ങൾ  പ്രതിഫലിപ്പിക്കുന്നവയാണ്. ഇന്ത്യക്കാർക്ക് മനസിലാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ആ നിയമങ്ങൾ നിർമിച്ചിട്ടുള്ളത്.  ഇന്ന് വേണ്ടത് ജനങ്ങൾക്ക് മനസിലാകുന്ന, ഇന്നിനെ […]

No Picture
Local

നേത്രദാന സമ്മതപത്രം നൽകി വനിതാദിനം ആഘോഷിച്ചു

അതിരമ്പു: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൻറെ നേതൃത്വത്തിൽ കുറുമള്ളൂർ ലയൺസ് ക്ലബ്ബിൻറെ സഹകരണത്തോടെ വനിതാ ദിനാചരണം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വനിതാ മെമ്പർമാരായ ബേബിനാസ് അജാസ് ,മേരി അമുദാ റോയ് ,സിനി കുളംകുത്തിയിൽ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ […]