Keralam

സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും: മന്ത്രി

വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക ഇടപെടലാണ് സപ്ലൈക്കോയുടെത്. സപ്ലൈകോ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ വിപണിയില്‍ ലഭ്യമായ സ്വകാര്യ കമ്പനികളുടെ ഉത്പ്പന്നങ്ങളും […]

Movies

നൂറ് വയസുകാരനായി ഞെട്ടിക്കാന്‍ വിജയരാഘവന്‍; ‘പൂക്കാലം’ തിയറ്ററുകളിലേക്ക്

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകളിലെത്തി യുവാക്കളുടെ ഹരമായി മാറിയ ചിത്രമായിരുന്നു ആനന്ദം. ഇതിനു ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ […]

Keralam

ലൈഫ് മിഷൻ അഴിമതിക്കേസ്; സന്തോഷ് ഈപ്പന് ജാമ്യം

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ്‌ ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ്‌ ഈപ്പന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്‍റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി […]

Keralam

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങൾ തുടരും: മന്ത്രി വീണാ ജോർജ്

ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരും. സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കും. പൾമനോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങളുമുണ്ടാകും. 24 മണിക്കൂർ ആംബുലൻസ് സേവനം തുടരും. ആരോഗ്യ സർവേ പൂർത്തിയാക്കി കൃത്യമായ […]

Keralam

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ. 3 വർഷം തടവും 25,000 പിഴയുമാണ് കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎമാർ അടക്കം 113 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 110 പേരെയും കോടതി വെറുതെ വിട്ടു.  മുൻ […]

Sports

പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്കെതിരെ ഏഴ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഡല്‍ഹി മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം നാറ്റ്‌ലി സൈവര്‍ ബ്രണ്ടിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ മുംബൈ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. നാറ്റും ഹര്‍മനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മുംബൈ […]

Movies

നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു

കൊച്ചി • ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ  ലേക് ഷോർ ഹോസ്‍പിറ്റലിൽ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചത്.  ഏതാനും ദിവസങ്ങളായി  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം […]

Environment

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തി; കേരളത്തിന് പിഴ

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ പത്ത് കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ് പിഴ. പിഴ തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കർമ പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ […]

Keralam

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം; തീയണക്കാൻ ശ്രമിച്ച് അഗ്നിശമന യൂണിറ്റുകള്‍

കൊച്ചി:  ബ്രഹ്മപുരത്തു  വീണ്ടും തീപിടുത്തം. സെക്ടർ ഏഴിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. പ്രദേശത്തു കനത്ത തോതിൽ പുക നിറഞ്ഞിരിക്കുകയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി […]

District News

‘കരുതലും കൈത്താങ്ങും’; കോട്ടയം താലൂക്കുതല അദാലത്ത് മേയ് രണ്ടു മുതൽ ഒമ്പതു വരെ

കോട്ടയം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്ത് മേയ് രണ്ടു മുതൽ ഒമ്പതു വരെ നടക്കും. സഹകരണ -രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ജലവിഭവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. മേയ് രണ്ട്-കോട്ടയം, നാല്-ചങ്ങനാശേരി, ആറ്-കാഞ്ഞിരപ്പള്ളി, എട്ട്-മീനച്ചിൽ, ഒൻപത്-വൈക്കം […]