Movies

രോമാഞ്ചം ഇനി ഒടിടിയിൽ ; ഏപ്രില്‍ ഏഴ് മുതല്‍ ഹോട്ട്സ്റ്റാറിലൂടെ

ഈ വര്‍ഷത്തെ ആദ്യ മലയാള ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം തീയറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. ചിത്രം അമ്പത് കോടി ക്ലബ്ബിലാണ് ഇടം പിടിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി ഭരിക്കാന്‍ […]

Keralam

അനുമോളുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവ് വിജേഷ് പിടിയിൽ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് പിടിയിൽ. അനുമോളുടെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ വിജേഷിനെ കുമളിക്കു സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് പിടികൂടിയത്. വിജേഷിന്റെ മൊബൈൽ ഫോൺ ഏതാനും ദിവസങ്ങൾക്കു മുൻപ് വനമേഖലയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവർ ലൊക്കേഷൻ […]

Keralam

മാലിന്യ സംസ്കരണം; എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കമ്മിറ്റിക്ക് ദുരന്ത നിവാരണ നിയമത്തിലെ 24 (L) പ്രകാരമുള്ള അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവായി. ഇതനുസരിച്ച്, മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാനും, കോർപറേഷൻ മുഖേന നടപ്പിലാക്കാൻ നിർദേശം […]

Health

കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയം

കോട്ടയം: കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയകരമായി പൂർത്തിയാക്കി. ചങ്ങനാശ്ശേരി പായിപ്പാട് മുട്ടത്തേട് സ്വദേശി എം ആർ രാജേഷാണ് (35) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ  മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ്  രാജേഷിന് […]

World

ഇന്ന് ഭൗമ മണിക്കൂർ; രാത്രി 8.30ന് ലൈറ്റുകൾ അണയ്ക്കാൻ ആഹ്വാനം

ഇന്ന് ഭൗമ മണിക്കൂർ. ഇന്ന് രാത്രി 8.30ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ലൈറ്റുകൾ അണയ്ക്കണമെന്ന് ആഹ്വാനം. 190 ലേറെ രാജ്യങ്ങൾ ഭൗമ മണിക്കൂറിൽ പങ്കാളികളാകും.  കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ സമയത്ത് ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് […]

Movies

സംസ്ഥാന ചലച്ചിത്ര അവാർഡ്; മത്സരരംഗത്ത് 154 ചിത്രങ്ങൾ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള സിനിമകളുടെ പട്ടികയായി. സൂപ്പര്‍താരങ്ങളും അല്ലാത്തവരും നായികാനായകന്മാരായ 154 ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്നത്. കഴിഞ്ഞതവണ 142-ഉം അതിന് മുമ്പ് കൊവിഡ് കാലത്ത് 80 ചിത്രങ്ങളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത്തവണ രണ്ട് പ്രാഥമിക ജൂറികൾ 77 സിനിമകൾ വീതം കണ്ട് വിലയിരുത്തും. […]

Environment

വനസംരക്ഷണത്തിനു വന്യജീവികളെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാതൃക നടപ്പാക്കും; മന്ത്രി എ.കെ.ശശീന്ദ്രൻ

കോട്ടയം: വന സംരക്ഷണത്തിന് വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ജനകീയ വികസന സമന്വയ മാതൃക നടപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. കോട്ടയം പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. വനത്തെയും വന്യജീവികളേയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. […]

Movies

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് […]

District News

‘പൗരത്വം ദേശീയത’; കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം : “പൗരത്വം ദേശീയത ” എന്ന വിഷയത്തിൽ കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു സെമിനാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഗാന്ധിയൻ […]

Keralam

ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല; നിലവിലെ താരിഫ് ജൂണ്‍ 30 വരെ തുടരും

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. നിലവിലെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് […]