No Picture
Health

ഒരു വർഷം 1000 ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് മികവിൻ്റെ നിറവിൽ

കോട്ടയം: 2022 മാർച്ചിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പദ്ധതിയിലൂടെ ലാപ്രോസ്കോപ്പിക് സർജറി ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ 1000 മേജർ ഓപ്പറേഷനുകൾ പൂർത്തിയാക്കിയാണ് സർജറി വിഭാഗം മികവ് തെളിയിച്ചത്. ലാപ്രോസ്‌കോപ്പിക് സർജറിയിൽ പ്രത്യേക പരിശീലനം നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ നിലവിലുള്ള സര്‍ജന്‍മാര്‍ തന്നെയാണ്‌ ഈ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ […]

No Picture
Keralam

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണം; മുഖ്യമന്ത്രി

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും.  എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക […]

No Picture
Keralam

ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ റേഷനിംഗ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് നൽകാം

ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കള ഉണ്ടാകണം. ഒരു […]

No Picture
District News

സോജൻ സെബാസ്റ്റ്യൻ കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണറായി നിയമിതനായി

ഏറ്റുമാനൂർ: കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണറായി സോജൻ സെബാസ്റ്റ്യൻ നിയമിതനായി. കോട്ടയത്ത് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു. വിമുക്തിമിഷൻ ജില്ലാ മാനേജർ കൂടിയായ സോജന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വിമുക്തി മിഷൻ ജില്ലാ മാനേജർക്കുള്ള പുരസ്കാരം കഴിഞ്ഞ ജനുവരിയിൽ ലഭിച്ചിരുന്നു. […]

No Picture
Local

ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിൽ രണസ്മരണ സംഘടിപ്പിച്ചു

മാന്നാനം: ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷി ദിനത്തിൽ രണസ്മരണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മാന്നാനം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണസ്മരണ സി പി ഐ ( എം) മാന്നാനം ലോക്കൽ സെക്രട്ടറി റ്റി റ്റി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖല ട്രഷറർ ബിനു […]

No Picture
Keralam

ആ പ്രസംഗത്തിന്‍റെ ലക്ഷ്യം പകലുപോലെ വ്യക്തം; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എം സ്വരാജ്

വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നും സ്വരാജ് […]

No Picture
Local

യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ജലദിനാചാരണം നടത്തി

ഏറ്റുമാനൂർ: എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ലോകജലദിനം ആചരിച്ചു. ആഗോള താപനവും പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ കെ ബിനു പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ്‌ ജി പ്രകാശ് അധ്യക്ഷത വഹിച്ചു. […]

No Picture
Sports

മഴവിൽ ഫ്രീകിക്കുമായി മിശിഹ; 800 ഗോൾ തികച്ച് റെക്കോർഡ്, വീഡിയോ

പനാമയ്ക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ താരമായി ലയണൽ മെസ്സി. മഴവിൽ ഫ്രീകിക്കുമായി ഒരിക്കൽ കൂടി ഇതിഹാസ താരം കളം നിറഞ്ഞതോടെ കരുത്തുറ്റ പനാമ പ്രതിരോധന നിരയ്ക്ക് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. കരിയറിൽ 800 ഗോളുകൾ എന്ന അപൂർവ നേട്ടവും ലയണൽ മെസ്സി സ്വന്തമാക്കി. തിങ്ങി നിറഞ്ഞ […]

No Picture
India

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. 2019 ലെ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി അദ്ദേഹത്തെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുന്നത്.  ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി […]

No Picture
Local

തെള്ളകം ചൈതന്യയില്‍ ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഏറ്റുമാനൂർ:  ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് […]