
പഴയിടത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പ്രതി അരുണിന് വധശിക്ഷ
കോട്ടയം: പഴയിടത്തു ദമ്പതികളെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കോട്ടയം അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണു വിധി പറഞ്ഞത്. രണ്ടു ലക്ഷം രൂപ പിഴയും […]