Keralam

എ ഐ കാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ

എ ഐ കാമറ വിവാദതിനിടെ രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ. കെൽട്രോൺ വെബ്സൈറ്റിലാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. നിലവിൽ പുറത്തുവന്ന രേഖകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുമതി രേഖകൾ, ധാരണപത്രം, ടെണ്ടർ വിളിച്ച രേഖകൾ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ഉപകരാർ രേഖകൾ പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകൾ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പ് നിർദേശം നൽകിയിരുന്നു. എഐ ക്യാമറ പദ്ധതിയെ […]

Keralam

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും മഴ കനക്കുക. തെക്ക് […]

District News

വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബത്തിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ച് നല്കും

കോട്ടയം : വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് ഡി വൈഎഫ് ഐ വീട് നിർമ്മിച്ച് നല്കും. ബിഎസ് സി വിദ്യാർത്ഥിനിയായ സഹോദരിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോട്ടയം  പുത്തനങ്ങാടി ആലുംമൂട്  പ്ലാത്തറയിൽ കൈലാസ് […]

India

ബൈജൂസ് ആപ്പ് സിഇഒ ബൈജു രവീന്ദ്രന്‍റെ ഓഫീസുകളിലും വീട്ടിലും ഇഡി റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

പ്രശസ്ത എഡ്യൂ ടെക് ആപ്ലിക്കേഷനായ ബൈജൂസിന്‍റെ ഉടമയായ ബൈജു രവീന്ദ്രന്‍റെ ഓഫീസുകളിലും വീട്ടിലും  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ധന വിനിമയ സംബന്ധമായ കാര്യങ്ങളിലാണ് അന്വേഷണം. ബംഗളൂരുവിലെ ഭവാനി നഗറിലെ ഓഫീസ് സമുച്ചയത്തിലെ രണ്ട്  ഓഫീസുകളിലും ബൈജു രവീന്ദ്രന്‍റെ വീട്ടിലുമാണ് പരിശോധന നടന്നത്. നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ […]

Keralam

സർവർ തകരാർ പരിഹരിച്ചു; റേഷൻ കടകൾ നാളെ തുറക്കും

ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ്  ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ വിതരണം. സെർവർ […]

District News

കോട്ടയത്ത് വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കോട്ടയം : കോട്ടയം പൊൻകുന്നം ചാമംപതാലിൽ വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ  റെജി ജോർജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് […]

Keralam

തിരുവോണ സദ്യ മുടങ്ങി, 40000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മലയാളിക്ക് തിരുവോണ സദ്യ അവൻ്റെ വെെകാരിക വികാരങ്ങളിൽ ഒന്നാണ്. അതിന് മനഃപൂർവ്വം മുടക്കം വരുന്നത് ക്ഷമിക്കാനാകില്ല. ഈ പരാമർശങ്ങളോടെയായിരുന്നു തിരുവോണസദ്യ മുടക്കിയ ഹോട്ടലിന് ഉപഭോക്തൃ തർക്കപരിഹാര കോടതി പിഴവിധിച്ചത്. മാത്രമല്ല ഹോട്ടലിൻ്റെ പ്രവർത്തി മൂലം ബുദ്ധിമുട്ടിയ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര […]

Keralam

താല്‍ക്കാലിക ആശ്വാസം; എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ

ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. അതേസമയം വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല. കേസ് ഇനി പരിഗണിക്കുന്നത് വരെയാണ് സ്റ്റേ. ജൂലൈ മാസത്തിലാണ് ഇനി കേസ് പരിഗണിക്കുക. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ […]

India

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്; ബ്രിജ് ഭൂഷനെതിരെ നോട്ടീസ് പതിച്ചു

ദില്ലി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാകുന്നതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി. ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലെ താരങ്ങളും സമരത്തിന്റെ ഭാഗമാകുകയാണ്. ഇതിനിടെ ബ്രിജ് […]

India

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ് രാഹുലിന്റെ അപ്പീല്‍ വന്നത്. […]