Keralam

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ‌ രണ്ട് വിദ്യാർത്ഥികൾ‌ മുങ്ങി മരിച്ചു

കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വിന്‍കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മുങ്ങി മരിച്ചത്. കുട്ടികള്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരും മുങ്ങിപ്പോയിരുന്നു. ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കുട്ടികളെ പുറത്തെടുത്ത് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ […]

Keralam

വിയർത്തൊലിച്ചു കേരളം വേനല്‍മഴയില്‍ ഇതുവരെ 38 ശതമാനത്തിന്‍റെ കുറവ്

കനത്ത ചൂടിൽ കേരളം വിയർത്തൊലിക്കുമ്പോൾ ,വേനൽമഴയിൽ ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കൻ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റവും, ഒറ്റപ്പെട്ട മഴയും കാരണം, ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടാകും. മാർച്ച് ഒന്നിന് തുടങ്ങിയ വേനൽക്കാലം, ഒന്നരമാസം പിന്നിടുമ്പോൾ തീരെ മഴ […]

World

ദുബായിയിൽ വൻ തീപിടുത്തം; മലയാളി ദമ്പതികളടക്കം 16 പേർക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ അൽ റാസിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. രണ്ട് മയാളികൾ ഉൾപ്പെടെ 16 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്( 37), ഭാര്യ ജിഷി( 32) എന്നിവരാണ് മരിച്ച മലയാളികൾ. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അപകട വിവരം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ […]

Keralam

തലശ്ശേരിയില്‍ കാര്‍ കത്തി; അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്: വീഡിയോ

കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ചു. കുട്ടി അടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരിയിൽ വെച്ചായിരുന്നു സംഭവം. പിൻസീറ്റിലുള്ള യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തിൽ നിന്ന് തീ ഉയരുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ  പെട്ടെന്ന് തന്നെ സീറ്റ് ബെൽറ്റ് ഊരി പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ അത്യാഹിതം […]

Keralam

വന്ദേഭാരത്: അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങി. വന്ദേഭാരതിന്റെ വേഗതയ്ക്ക് കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങൾ. […]

India

രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023

ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 കിരീടം രാജസ്ഥാന്റെ നന്ദിനി ഗുപ്തയ്ക്ക്. ഡല്‍ഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്‌ത്രെല ലുവാങ്ങിനാണ് സെക്കന്‍ഡ് റണ്ണറപ്പ് കിരീടം. ഈ വർഷം നടക്കുന്ന  71-ാമത് മിസ് വേൾഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ഗുപ്തയായിരിക്കും. 30 മത്സരാത്ഥികളാണ് […]

Keralam

കൊടും ചൂടിൽ രക്ഷയില്ല! 7 ജില്ലകൾ ചുട്ടുപൊള്ളും; 4 ഡിഗ്രിവരെ താപനില ഉയരും

കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്. 7 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില […]

District News

കോട്ടയത്തെ ബേക്കറിയില്‍നിന്ന് 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: ബേക്കറിയിലെ വില്‍പ്പനത്തുകയില്‍ തിരിമറി നടത്തി 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി ചീരംഞ്ചിറ ഈരയില്‍ വീട്ടില്‍ മേബിള്‍ വര്‍ഗീസിനെ (27)യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്ത് അറസ്റ്റുചെയ്തത്. ആന്‍സ് ബേക്കറിയുടെ കോട്ടയം കഞ്ഞിക്കുഴിയിലെ ബ്രാഞ്ച് മാനേജരായിരുന്നു.  സാധനങ്ങൾ വിൽക്കുന്നയിനത്തിൽ ആളുകൾ നൽകുന്ന […]

Keralam

ആള്‍കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയക്ക് വിധേയമാക്കി

തൃശൂർ കിള്ളിമംഗലത്ത് ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിനിരയായത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു.  അടക്ക മോഷണം പോകുന്നുവെന്ന് കണ്ടെത്തിയതിനെ […]