Keralam

സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസെടുത്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് […]

District News

എൻ്റെ കേരളം പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത്

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എൻ്റെ കേരളം പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കും. കോട്ടയം കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടന്ന എന്റെ കേരളം പ്രദർശന-വിപണന മേളയുടെ ജില്ലാതല സംഘാടകസമിതി രൂപീകരണയോഗത്തിൽ ബഹു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ […]

Local

തെള്ളകം ചൈതന്യയില്‍ ആരോഗ്യ അവബോധ സെമിനാറും സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു

ഏറ്റുമാനൂർ: ജീവിത ശൈലി രോഗങ്ങള്‍ തടയുവാന്‍ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ലോക ആരോഗ്യ ദിനത്തിന് മുന്നോടിയായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ […]

Business

ഭാഗ്യകുറിയിലൂടെ ലഭിക്കുന്ന പണം എങ്ങനെ കൈകാര്യം ചെയ്യണം; പരിശീലന പരിപാടി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഏപ്രിൽ 12ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം എസ് സ്വാഗതവും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് […]

Keralam

ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയത്. കോര്‍കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല. ശോഭ സുരേന്ദ്രനെ ഇത് രണ്ടാം തവണയാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടി തഴയുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം കെ.എസ് രാധാകൃഷ്ണന്‍, […]

Keralam

ഈസ്റ്റർ ദിനത്തിൽ മലയാളി കുടിച്ചത് കോടികളുടെ മദ്യം; ചാലക്കുടി മുന്നിൽ

കേരളത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപ്പറേഷൻ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്. ഇത്തവണ വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പിൽ നിന്നും […]

Keralam

സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്; കുപ്പിയിൽ പെട്രോളും ലഭിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം കർശനമാകുന്നതോടെ വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ […]

India

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കണം; സുപ്രീംകോടതി

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകളും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും ക്രമീകരണങ്ങള്‍ ചെയ്യണം. ആര്‍ത്തവ സമയത്ത് ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജയ താക്കൂറിന്റെ ഈ പൊതുതാല്‍പര്യ […]

Keralam

വിഷുവിന് പടക്കം ഓണ്‍ലൈനിൽ; വില്‍പന തടഞ്ഞ് ഹൈക്കോടതി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പടക്ക വില്‍പന തടയാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. വിഷു വിപണി മുന്നില്‍കണ്ട് ഓണ്‍ലൈന്‍ പടക്ക വില്‍പന സജീവമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ പടക്ക ലൈസന്‍സികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. വിഷു ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ പടക്ക […]