Health

കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകൾ 6000 കടന്നു

രാജ്യത്ത് പ്രതിദിന  കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന […]

Keralam

ചില ന്യായാധിപന്മാർ പീലാത്തോസിനെ പോലെ; കോടതി വിധികൾക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ആകാം അന്യായ വിധികൾ, അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടീവിസമാകാം. ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് […]

Keralam

അനിൽ ആന്റണി ബിജെപിയിൽ ചേർന്നതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; വി ഡി സതീശൻ

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബിജെപി ബാന്ധവത്തിന് […]

Keralam

ചേർത്തല മെഗാ ഫുഡ് പാർക്ക് ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും

രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നടക്കുന്ന മെഗാഫുഡ് പാർക്കിൻ്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേന്ദ്ര ഭക്ഷ്യമന്ത്രി ശ്രീ. പശുപതി കുമാർപരശും സംയുക്തമായി നിർവ്വഹിക്കും. പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 1000 കോടിയുടെ നിക്ഷേപവും 3000 തൊഴിലുമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി […]

Health

ചുമ്മാ ചൂടാകരുതേ… കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം

പേരെന്റിങ് അഥവാ രക്ഷകര്‍തൃത്വം എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍ അല്‍പം വികൃതിയുളള കൂട്ടത്തിലാണെങ്കില്‍ മാതാപിതാക്കള്‍ ശരിക്കും വലയും. കുട്ടികളെ വരുതിയ്ക്ക് നിര്‍ത്താന്‍ വഴക്കും തല്ലും ഒക്കെ നാം പരീക്ഷിക്കാറും ഉണ്ട്. എന്നാല്‍  പുതിയ പഠനം അനുസരിച്ച്, മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം […]

Technology

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിൽ; ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും

ഇന്ത്യയിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ. ആപ്പിൾ BKC എന്നറിയപ്പെടുന്ന ഈ സ്റ്റോർ  ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. മുംബൈയുടെ തനതായ കാലി പീലി ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിൾ BKC സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സ്വന്തമായി ഒരു സ്റ്റോർ തുറക്കുന്നതിനുള്ള ചർച്ചകൾ ആപ്പിളിൽ വളരെക്കാലമായി […]

Local

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; അതിരമ്പുഴ സെന്റ് മേരീസ്‌ ദേവാലയത്തിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാദിനം ആചരിക്കുന്നു. കുരിശു മരണത്തിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്കായി ഒരുക്കിയ അന്ത്യത്താഴത്തിന്റെയും വിശുദ്ധ കുര്‍ ബാന സ്ഥാപനത്തിന്റെയും ഓര്‍മ്മകളിലാണ് ക്രൈസ്തവര്‍. ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകി ക്രിസ്തു ലോകത്തിന് നല്‍കിയ വലിയ സന്ദേശത്തിന്റെ സ്മരണയിലാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ നടക്കുന്നത്. കൊച്ചി കാക്കനാട് […]

Keralam

ജയിലുകളിൽ മതസംഘടനകൾക്കുള്ള വിലക്ക് നീക്കി, ദുഃഖ വെള്ളിയും ഈസ്റ്ററും തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാം

തിരുവനന്തപുരം : ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും. ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ശക്തമായ എതിർപ്പിനെ തുടർന്നാണ് മാറ്റം വരുത്തിയത്. ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ‍ഉത്തരവ് മണിക്കൂറിനുള്ളിലാണ് ജയിൽ വകുപ്പ് തിരുത്തിയത്. കെസിബിസി […]

Keralam

81, 1098 ഹെൽപ്പ്ലൈൻ സേവനങ്ങൾ വിപുലപ്പെടുത്തും; മന്ത്രി വീണാ ജോർജ്

വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന മിത്ര 181 ഹെൽപ്പ് ലൈനും കുട്ടികൾക്കായുള്ള 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കിൽ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങൾ […]

India

മീഡിയ വൺ വിലക്ക് നീക്കി സുപ്രീംകോടതി

ദില്ലി: മീഡിയവണിനെതിരെയുള്ള വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിൻ്റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമെന്ന് കാണാനാവില്ല. സർക്കാരിനൊപ്പം എപ്പോഴും മാധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാധ്യമ ധർമ്മമാണ്. കഠിനമായ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയേക്കണ്ടതും കടമയാണെന്നും […]