Health

രാജ്യത്ത് കോവിഡ് കേസുകളിൽ കുതിപ്പ്; 3824 പേർക്ക് രോഗബാധ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3824 കേസുകൾ രേഖപ്പെടുത്തിയതിനാൽ ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുത്തനെ ഒരു കുതിച്ചുചാട്ടം ഉണ്ടായതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്‌ച പങ്കിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വർധനയാണിത്, ആകെ 18,389 രോഗികളാണ് ഇപ്പോഴുള്ളത്. എച്ച് 3 എൻ 2 […]

Keralam

വാട്സ്ആപ്പ് ബാങ്കിംഗ് സേവനവുമായി തപാല്‍ വകുപ്പ്

കാലോചിതമായി മുന്നോട്ട് നീങ്ങാനുള്ള തീരുമാനവുമായി തപാല്‍ വകുപ്പ്. തപാല്‍ വകുപ്പ് നല്‍കുന്ന നിരവധി സേവനങ്ങള്‍ക്ക് അടുത്തിടെയായി നിരവധി മാറ്റങ്ങളാണ് ഇതിന്റെ ഭാഗമായി വരുത്തിയത്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുകയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ്. വെള്ളിയാഴ്ച ദില്ലിയില്‍ വച്ചായിരുന്നു ഇന്ത്യ പോസ്റ്റ് […]

Keralam

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി:കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ  ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍.ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. കോര്‍പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട്  കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി. കാര്യക്ഷമമല്ലാത്ത […]

Local

നാളെ ഓശാന ഞായർ; വിശുദ്ധ വാരാചരണത്തിനു തുടക്കം, അതിരമ്പുഴ സെന്റ് മേരീസ് ദേവാലയം ഒരുങ്ങി

അതിരമ്പുഴ: യേശുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം നാളെ ഓശാന ആചരിക്കും. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജെറുസലേം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും ഈ ദിവസത്തെ മനോഹരമായ കാഴ്ചകളാണ്. വിശുദ്ധ വാരാചരണത്തിനു നാളത്തെ ചടങ്ങുകളോടെ […]

Keralam

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിത കർമ സേന. എല്ലാ വാർഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ […]

No Picture
India

കര്‍ണാടകയില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുലിന്റെ ‘ജയ് ഭാരത്’ റാലി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോലാറിൽ ഏപ്രിൽ ഒൻപതിന് നടക്കുന്ന ‘ജയ് ഭാരത്’ റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോലാറിലെ റാലിയിൽ പങ്കെടുത്തതിന് ശേഷം ഏപ്രിൽ 11-ന്, അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ലോക്സഭാ മണ്ഡലമായ വയനാട് സന്ദർശിക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് […]

Keralam

മദ്യത്തിന് ഇന്നു മുതൽ വില കൂടും, ബജറ്റ് നിർദേശത്തിലെ നിരക്ക് വർധന നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റ് നിർദേശത്തിലെ നിരക്ക് വർധന നിലവിൽ വന്നു. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കൂടി. മദ്യത്തിന്റെ വിലയും ഇന്നു മുതൽ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം […]