Keralam

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു

തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഫോണിൽ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കുട്ടി തൽക്ഷണം മരിച്ചു. കുട്ടിയുടെ അച്ഛന്റെ […]

Movies

ദേഹാസ്വസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി […]

Keralam

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കൊടും വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ വ്യാപകമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഏഴോളം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഇന്ന് 64.5 മില്ലിമീറ്ററില്‍ മുതല്‍ […]

Keralam

കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആയിരങ്ങള്‍ ആരവങ്ങളോടെ വരവേറ്റു

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി.  നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത്  കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ ആയിരങ്ങള്‍ ആരവങ്ങളോടെ വരവേറ്റു. വെണ്ടുരുത്തി പാലം  മുതൽ തേവര കോളജ് വരെയാണ് റോഡ് […]

District News

ബസ്സിനുള്ളിൽ കുഴഞ്ഞു വീണ വയോധികന് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ: വീഡിയോ

കോട്ടയം: സ്വകാര്യ ബസ്സിനുള്ളിൽ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികന് ഫസ്റ്റ് എയ്ഡ് നൽകി ജീവൻ രക്ഷിച്ച് കോട്ടയം ജില്ലാ പോലീസിലെ 5 സിവിൽ പോലീസ് ഉദ്യോഗസ്ഥർ. കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്‍ വെച്ചാണ് സംഭവം. വാഴൂർ സ്വദേശിയായ വയോധികൻ […]

District News

രൂപവും ഭാവവും മാറ്റി റോഡിൽ സർക്കസ്, കോട്ടയത്ത് നാലു ബൈക്കുകൾ പിടിച്ചെടുത്തു

കോട്ടയം: രൂപവും ഭാവവും മാറ്റി റോഡിൽ സ്റ്റണ്ടിംങ് നടത്തി യാത്രക്കാരുടെ ജീവന് വെല്ലുവിളി ഉയർത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നു പിടിച്ചെടുത്തു. റോഡിൽ സ്റ്റണ്ടിംങ് നടത്തിയ വീഡിയോ സഹിതം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യുവാക്കൾ പോസ്റ്റ് ചെയ്തതോടെയാണ് വാഹനങ്ങളുടെ സമ്പർ സഹിതം മോട്ടോർ വാഹന വകുപ്പിന് […]

Keralam

എഐ ക്യാമറ; വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

ക്യാമറ ഇടപാടിൽ നടന്നത് വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലർക്കും കിട്ടിയത് നോക്കുകൂലി. മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച് അറിയില്ല. കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവരാണ്. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്, പവർ ബ്രോക്കേസ് ആണിവർ. കെൽട്രോണിന്റെ […]

Sports

സച്ചിൻ തെണ്ടുല്‍ക്കറിന് ഇന്ന് 50-ാം പിറന്നാള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക്, ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്റർക്ക്, ക്രിക്കറ്റിന്‍റെ ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാള്‍. 22 വാരയ്ക്കകത്തെ 24 വർഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയർന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോർഡുകളും സൃഷ്ടിച്ചും ഇന്ത്യയുടെ ക്രിക്കറ്റ് ജീനിയസ് ജീവിതത്തിന്‍റെ […]

District News

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 47 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗ്രാമീണമന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദി ലഭിച്ചിരിക്കുന്നത്. ഈ കാര്യവുമായിബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച […]