Keralam

ഉദ്ഘാടനത്തിന് തയ്യാറായി കൊച്ചി വാട്ടർ മെട്രോ; യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു

കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ വാട്ടർ മെട്രോ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നതോടെ കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലും വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുക. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യവാട്ടർ മെട്രോ സർവീസാണ്.  വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. കുറഞ്ഞ […]

Keralam

‘നാഷണൽ പ്രോഗ്രസീവ് പാർട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂർ, കർഷകരുടെ ഉന്നമനം പ്രധാന ലക്ഷ്യം

കൊച്ചി: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നോതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. നാഷണൽ പ്രോഗ്രസീവ് പാർട്ടി (എൻപിപി) എന്ന് പേര് നൽകിയിട്ടുള്ള സംഘടനയുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അദ്ധ്യക്ഷനുമായ അഡ്വ. […]

Local

സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് മാന്നാനത്ത്

ഏറ്റുമാനൂർ: മാന്നാനം സേവാസമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് ഏപ്രിൽ 30ന് നടക്കും. മാന്നാനം എസ് എൻ വി എൽ പി സ്ക്കൂൾ ഹാളിൽ രാവിലെ 7.30 മുതലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ അമ്പിളി പ്രദീപ് […]

Keralam

വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

വൃതശുദ്ധിയുടെ നിറവില്‍ വിശ്വാസിസമൂഹത്തിന് ഇന്ന് ചെറിയ പെരുന്നാള്‍. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധിയുമായാണ് ഓരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ അമ്പിളി മാനത്ത് തെളിഞ്ഞതോടെ പള്ളികളും വീടുകളും തക്ബീര്‍ […]

Keralam

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റു; 3 ലക്ഷം രൂപ നൽകി വാങ്ങിയത് തിരുവല്ല സ്വദേശിനി

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിൽപ്പന നടത്തി. 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. തിരുവല്ല സ്വദേശിനിയായ സ്ത്രീയാണ് മൂന്ന് ലക്ഷം രൂപ നല്‍കി കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. പ്രസവം കഴിഞ്ഞ് […]

India

ദീപിക മിശ്ര; ഇന്ത്യൻ വ്യോമസേനയുടെ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത

ഇന്ത്യൻ വ്യോമസേനയുടെ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിതാ ഓഫീസറായി വിംഗ് കമാൻഡർ ദീപിക മിശ്ര. ഹെലികോപ്റ്റർ പൈലറ്റായ ദീപിക രാജസ്ഥാൻ സ്വദേശിയാണ്. മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിനാണ് വ്യോമസേന ദീപിക മിശ്രക്ക് ഗാലൻട്രി അവാർഡ് നൽകി ആദരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ധീരതയ്ക്കുള്ള […]

World

ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു

യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ജീവനക്കാരോട് അപകീർത്തികരമായി പെരുമാറിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണു രാജി. നേരത്തെയും ഡൊമനിക് റാബിന്‍റെ പെരുമാറ്റത്തെക്കുറിച്ചു പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന പല വിഭാഗങ്ങളിലുള്ളവരും പരാതികളുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണു എംപ്ലോയ്മെന്‍റ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനിടയിലാണു […]

Business

അക്ഷയ തൃതീയ നാളെ; ഉയർന്ന വിൽപ്പന പ്രതീക്ഷിച്ച് വ്യാപാരികൾ, ഈ ദിവസത്തെ കുറിച്ച് അറിയാം ,കൂടുതലായി

നാളെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. സ്വർണം വാങ്ങാനുള്ള നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയയ്ക്കായി സ്വർണ വിപണി ഒരുങ്ങി കഴിഞ്ഞു. മുൻ വർഷത്തേക്കാൾ ഇത്തവണ 25 ശതമാനത്തിലധികം വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വർണ്ണവ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളിൽ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് […]

Keralam

തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ്; നേതാക്കള്‍ക്കെതിരെ സിപിഐഎം അന്വേഷണം

തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ സിപിഐഎം അന്വേഷണം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം. സംഘടനാ രംഗം ശുദ്ധീകരിക്കുന്നതിന്റെ തുടര്‍ച്ചയായി നാല് ഏരിയാ സെക്രട്ടറിമാരെ മാറ്റാനും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് […]

Movies

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന്

കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, […]